പെട്രോളും ഡീസലും ജിഎസ്ടിയിലേക്ക് കൊണ്ടുവരാന്‍ ജിഎസ്ടി കൗണ്‍സില്‍ ശുപാര്‍ശ ചെയ്തിട്ടില്ലെന്ന് കേന്ദ്ര ധനകാര്യവകുപ്പ് സഹമന്ത്രി
ന്യൂഡല്‍ഹി: പെട്രോളും ഡീസലും ഉള്‍പ്പെടുന്ന ഇന്ധനങ്ങളെ വാറ്റില്‍ നിന്ന് ജിഎസ്ടിയിലേക്ക് കൊണ്ടുവരാന്‍ ജിഎസ്ടി കൗണ്‍സില്‍ ശുപാര്‍ശ ചെയ്തിട്ടില്ലെന്ന് ധനകാര്യവകുപ്പ് സഹമന്ത്രി അനുരാഗ് താക്കൂര്‍. രാജ്യസഭയില്‍ ഒരു അംഗത്തിന്റെ എഴുതിത്തയ്യാറാക്കിയ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
പെട്രോള്‍, ഡീസല്‍ എന്നിവ ജിഎസ്ടിയിലേക്ക് കൊണ്ടുവരുന്നത് വളരെ അത്യാവശ്യമാണ്. പക്ഷേ, അത്തരമൊരു പരാമര്‍ശം ഇതുവരെ ജിഎസ്ടി കൗണ്‍സിലില്‍ നിന്ന് ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
രാജ്യസഭാ അംഗങ്ങളായ ബിജെപിയിലെ ഉദയന്‍രാജെ ഭോന്‍സ്ലെ, എസ് പിയിലെ വിശ്വംഭര്‍ പ്രസാദ് നിഷാദ് കോണ്‍ഗ്രസ്സിലെ സുഖ്‌റാം സിങ് യാദവ് തുടങ്ങിയവരുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രിയുടെ മറുപടി.