അഹമ്മദാബാദ്: ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസില്‍ നിന്ന് രാജി. ജുനഗഡ് ജില്ലയിലെ വിസവാദറില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ഹര്‍ഷദ് റിബാദിയ ആണ് നിയമസഭാംഗത്വം രാജിവച്ചത്. ചൊവ്വാഴ്ച വൈകുന്നേരം നിയമസഭാ സ്പീക്കര്‍ നിമാബെന്‍ ആചാര്യയുടെ വസതിയിലെത്തിയാണ് റിബാദിയ എംഎല്‍എ സ്ഥാനം രാജിവയ്ക്കുന്നതായി അറിയിച്ചതെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക അറിയിപ്പില്‍ വ്യക്തമാക്കുന്നു.
രാജിക്കത്ത് സ്പീക്കര്‍ സ്വീകരിച്ചതായും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. റിബാദിയയുടെ രാജിയോടെ 182 അംഗ ഗുജറാത്ത് നിയമസഭയില്‍ കോണ്‍ഗ്രസിന്റെ അംഗബലം 62 ആയി കുറഞ്ഞു. ഭരണകക്ഷിയായ ബിജെപിക്ക് നിയമസഭയില്‍ 111 അംഗങ്ങളാണുള്ളത്. ഈ വര്‍ഷം മേയില്‍ കോണ്‍ഗ്രസ് എംഎല്‍എയും ആദിവാസി നേതാവുമായ അശ്വിന്‍ കോട്വാള്‍ എംഎല്‍എ സ്ഥാനം രാജിവച്ച് പിന്നീട് ബിജെപിയില്‍ ചേര്‍ന്നിരുന്നു.