ഗുജറാത്ത് മത സ്വാതന്ത്ര്യ ഭേദഗതി നിയമം; സംസ്ഥാന സര്‍ക്കാരിന്റെ വാദം കേള്‍ക്കുമെന്ന് സുപ്രിംകോടതി

Update: 2022-02-14 15:08 GMT

ന്യൂഡല്‍ഹി; മത സ്വാതന്ത്ര്യ ഭേദഗതി നിയമം 2021ന്റെ വകുപ്പ് അഞ്ച് മരവിപ്പിച്ച ഹൈക്കോടതി ഉത്തരവില്‍ സംസ്ഥാന സര്‍ക്കാരിന്റെ വാദംകേള്‍ക്കാന്‍ സുപ്രിംകോടതി അനുമതി നല്‍കി.

ജസ്റ്റിസ് അബ്ദുള്‍ നസീര്‍, കൃഷ്ണ മുരാരി തുടങ്ങിയവര്‍ അംഗങ്ങളായ ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുക. ജമാഅത്ത് ഉലമാ എ ഹിന്ദ് ഗുജറാത്ത് നല്‍കിയ ഹരജി പരിഗണിച്ചാണ് ഹൈക്കോടതി വകുപ്പ് അഞ്ച് മരിവിപ്പിച്ചത്.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 19നാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. അന്ന് മതസ്വാതന്ത്ര്യ ഭേദഗതി ബില്ലിന്റെ വകുപ്പ് അഞ്ചിനു പുറമെ 3, 4, 4എ, 4സി, 6, 6എ എന്നീ വകുപ്പുകളും മരവിപ്പിച്ചിരുന്നു.

ഈ വകുപ്പനിസരിച്ച് മതം മാറ്റുന്ന ആള്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ മുന്‍കൂര്‍ അനുമതി നേടണം. മതം മാറുന്ന ആള്‍ ജില്ലാ മജിസ്‌ട്രേറ്റിനെ അറിയിക്കണം.

അതില്‍ വീഴ്ച വരുത്തിയാല്‍ ഒരു വര്‍ഷം തടവ് ശിക്ഷ അനുഭവിക്കണം.

ഹൈക്കോടതിയുടെ ഉത്തരവിനെതിരേയാണ് ഗുജറാത്ത് ഹൈക്കോടതി, സുപ്രിംകോടതിയെ സമീപിച്ചത്.

Tags:    

Similar News