സാമൂഹ്യ മാധ്യമങ്ങളിലൂടെ തോക്ക് പ്രദര്‍ശനം: യുവാവിനെതിരെ എസ്ഡിപിഐ പരാതി നല്‍കി

സാമൂഹ്യ മാധ്യമങ്ങളിലൂടെ ആയുധ പ്രദര്‍ശനം നടത്തിയ പറവൂര്‍ നന്ദികുളങ്ങര അമ്പാട്ട് വീട്ടില്‍ ശ്യാമിനെതിരെ എസ്ഡിപിഐ കോട്ടുവള്ളി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഷംജാദ് ബഷീര്‍ പറവൂര്‍ പോലീസില്‍ പരാതി നല്‍കി

Update: 2021-09-17 06:45 GMT

പറവൂര്‍: സാമൂഹ്യ മാധ്യമങ്ങളിലൂടെ ആയുധ പ്രദര്‍ശനം നടത്തിയ പറവൂര്‍ നന്ദികുളങ്ങര അമ്പാട്ട് വീട്ടില്‍ ശ്യാമിനെതിരെ എസ്ഡിപിഐ കോട്ടുവള്ളി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഷംജാദ് ബഷീര്‍ പറവൂര്‍ പോലീസില്‍ പരാതി നല്‍കി. ജില്ലയില്‍ അനധികൃത തോക്കുപയോഗം വ്യാപകമാകുന്നു എന്ന തലക്കെട്ടില്‍ ഒരു ഓണ്‍ലൈന്‍ ന്യൂസില്‍ വന്ന വാര്‍ത്തയിലെ പറവൂര്‍ സ്വദേശി ശ്യാമിന്റെ ഫോട്ടോ ശ്രദ്ധയില്‍ പെടുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ശ്യാമിന് സംഘപരിവാര്‍ സംഘടനകളുമായും നാട്ടിലെ ക്രിമിനല്‍ ഗൂഢ സംഘങ്ങളുമായും ബന്ധമുണ്ടെന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് പരാതി നല്‍കിയതെന്ന് എസ്ഡിപി ഐ നേതാക്കള്‍ വ്യക്തമാക്കി


 കഴിഞ്ഞഫെബ്രുവരിയില്‍ പറവൂരിലിലെ അമ്പാടി സേവാ കേന്ദ്രത്തിന്റെ ആംബുലന്‍സില്‍ നിന്നും തോക്ക് കണ്ടെടുത്ത സംഭവത്തില്‍ തോക്ക് റിപ്പയറിംഗിലും രൂപമാറ്റം വരുത്തുന്നതിലും പ്രാവീണ്യമുള്ള ചെറായി സ്വദേശി ശങ്കറിനെയും ആംബുലന്‍സ് െ്രെഡവര്‍ കോട്ടുവള്ളി സ്വദേശി മിഥുനേയും അറസ്റ്റ് ചെയ്തിരുന്നു. തോക്കു ശേഖരത്തിന്റെ ഉറവിടം കണ്ടെത്തണമെന്നും ഉത്തരവാദികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് തക്കതായ നടപടികള്‍ സ്വീകരിച്ച് സമൂഹത്തിലെ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.പരാതി ഏറെ ഗൗരവമുള്ളതാണെന്നും കര്‍ശന അന്വേഷണവുമായി മുന്നോട്ടു പോയി ഉടന്‍ നടപടി സ്വീകരിക്കുമെന്നും സ്‌റ്റേഷന്‍ അധികാരികള്‍ അറിയിച്ചതായി എസ് ഡി പി ഐ അധികൃതര്‍ വ്യക്തമാക്കി.

Tags:    

Similar News