ഗ്യാന്‍വാപ്പി മസ്ജിദ്; നിയമപോരാട്ടത്തിന് പിന്തുണ നല്‍കുമെന്ന് എസ്ഡിപിഐ
വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങളെ ധ്രുവീകരിക്കാനും സര്‍ക്കാരിന്റെ ഗുരുതരമായ പരാജയങ്ങള്‍ മറച്ചുവെക്കാനും 'അയോദ്ധ്യ പ്രശ്‌നം' പോലെ സാമുദായിക വികാരം ജ്വലിപ്പിക്കാന്‍ വര്‍ഗ്ഗീയ ഫാഷിസ്റ്റ് ശക്തികള്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡല്‍ഹി: ഗ്യാന്‍വാപ്പി മസ്ജിദിനെക്കുറിച്ച് പുരാവസ്തു സര്‍വേ നടത്താന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോട് നിര്‍ദ്ദേശിച്ച വാരണാസി കോടതിയുടെ ഉത്തരവിനെതിരായ നിയമപോരാട്ടത്തിന് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ പിന്തുണ നല്‍കുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി ഇല്യാസ് മുഹമ്മദ് തുംബെ പറഞ്ഞു. ആരാധനാലയങ്ങളുടെ മതസ്വഭാവം 1947 ഓഗസ്റ്റ് 15നുള്ള അവസ്ഥയില്‍ തുടരുമെന്ന് 'ആരാധനാലയങ്ങള്‍ (പ്രത്യേക വ്യവസ്ഥകള്‍) നിയമം, പ്രഖ്യാപിക്കുന്നുണ്ടെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ഒരു മതവിഭാഗത്തിന്റെ ആരാധനാലയം മറ്റൊരു മതവിഭാഗത്തിന്റേതാക്കി മാറ്റാന്‍ ഇതു പ്രകാരം കഴിയില്ല. നിയമം പ്രാബല്യത്തില്‍ വന്ന 1947 ഓഗസ്റ്റ് 15 ന് ഏതെങ്കിലും കോടതിയുടെയോ അതോറിറ്റിയുടെയോ മുമ്പാകെ തീര്‍പ്പുകല്‍പ്പിക്കാതെയുള്ള എല്ലാ അപ്പീലുകളും ഇതോടെ അസാധുവായിട്ടുണ്ട്. അതിനാല്‍, രാജ്യത്തെ ഏതെങ്കിലും ആരാധനാലയങ്ങളില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ലെന്നും ഇല്യാസ് മുഹമ്മദ് തുംബെ പറഞ്ഞു.
വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങളെ ധ്രുവീകരിക്കാനും സര്‍ക്കാരിന്റെ ഗുരുതരമായ പരാജയങ്ങള്‍ മറച്ചുവെക്കാനും 'അയോദ്ധ്യ പ്രശ്‌നം' പോലെ സാമുദായിക വികാരം ജ്വലിപ്പിക്കാന്‍ വര്‍ഗ്ഗീയ ഫാഷിസ്റ്റ് ശക്തികള്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ നികൃഷ്ടമായ ഗൂഢാലോചന രാജ്യത്തെ നാശത്തിലേക്കും അശാന്തിയിലേക്കും നയിക്കുമെന്നും ഇത് രാജ്യത്തിന്റെ അന്തസ്സിനും അന്തസ്സിനും ദോഷം ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.