ഹാഫിസ് സഈദിനെ പാകിസ്ഥാന്‍ തീവ്രവാദ വിരുദ്ധ കോടതി പത്തര വര്‍ഷം തടവിന് ശിക്ഷിച്ചു
സഈദിനെ പിടികൂടുന്നവര്‍ക്ക് യുഎസ് 10 ദശലക്ഷം ഡോളര്‍ സമ്മാനം പ്രഖ്യാപിച്ചിരുന്നു.
ലാഹോര്‍: മുംബൈ ആക്രമണത്തിന്റെ സൂത്രധാരനും ജമാഅത്ത് ഉദ് ദഅ്‌വ മേധാവിയുമായ ഹാഫിസ് സഈദിനെ പാകിസ്ഥാനിലെ തീവ്രവാദ വിരുദ്ധ കോടതി പത്തര വര്‍ഷം തടവിന് ശിക്ഷിച്ചു. രണ്ട് കേസുകളിലാണ് ശിക്ഷ വിധിച്ചത്. ലാഹോറിലെ തീവ്രവാദ വിരുദ്ധ കോടതി (എടിസി) ഹാഫിസ് സഈദ് ഉള്‍പ്പെടെ ജമാഅത്ത് ഉദ് ദഅ്‌വയിലെ മറ്റു മൂന്നു പേരെ കൂടി ശിക്ഷിച്ചിട്ടുണ്ട്. സഈദിനും അദ്ദേഹത്തിന്റെ രണ്ട് അടുത്ത സഹായികളായ സഫര്‍ ഇക്ബാലിനും യഹ്‌യ മുജാഹിദിനും പത്തര വര്‍ഷം വീതവും ഹാഫിസ് സഈദന്റെ സഹോദരന്‍ അബ്ദുല്‍ റഹ്‌മാന്‍ മക്കിയെ ആറ് മാസവും തടവിനും ശിക്ഷിച്ചു.
സഈദിനെ പിടികൂടുന്നവര്‍ക്ക് യുഎസ് 10 ദശലക്ഷം ഡോളര്‍ സമ്മാനം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ 17 നാണ് ഹാഫിസ് സഈദ് അറസ്റ്റിലായത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ രണ്ട് കേസുകളിലായി തീവ്രവാദ വിരുദ്ധ കോടതി 11 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ലാഹോറിലെ ഉയര്‍ന്ന സുരക്ഷയുള്ള കോട്ട് ലഖ്പത് ജയിലിലാണ് അദ്ദേഹത്തെ പാര്‍പ്പിച്ചിരിക്കുന്നത്.