ഹജ്ജ്: അനധികൃതമായി മക്കയില്‍ പ്രവേശിക്കുന്നത് തടയാന്‍ ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തി സൗദി ഭരണകൂടം
മക്ക: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അനധികൃതമായി മക്കയില്‍ പ്രവേശിപ്പിക്കുന്നത് തടയാനായി സൗദി ഭരണകൂടം നടപടി സ്വീകരിച്ചു. മക്കയിലേക്കുള്ള വഴിയില്‍ വാഹനപരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. മക്കയിലേക്കുള്ള എല്ലാം ഊടുവഴികളും ചെക് പോസ്റ്റുകളും നിരീക്ഷണം ശക്തമാക്കി. മലമുകളിലും ഊടുവഴികളിലും സിസിടിവി പരിശോധന ശക്തമാക്കി. അനധികൃതമായി മക്കയിലേക്ക് പ്രവേശിക്കാതിരിക്കാനാണ് ഈ നടപടി.
ഹജ്ജിനുള്ള അനുമതി പത്രമില്ലാതെ ഹറം പള്ളിയില്‍ ആര്‍ക്കും പ്രവേശനം നല്‍കില്ല. പിടിക്കപ്പെട്ടാല്‍ 15 ദിവസം തടവും 10000 റിയാല്‍ പിഴയും നാട്കടത്തലും അനുഭവിക്കേണ്ടിവരും. അനധികൃതമായി എത്തിയ 16 പേരെ ഇതുവരെ അധികൃതര്‍ കസ്റ്റഡിയിലെടുത്തു.