കോഴിക്കോട് വിമാനത്താവളത്തില്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പുനഃസ്ഥാപിക്കണമെന്ന് ഹജ്ജ് വെല്‍ഫെയര്‍ ഫോറം
കാഞ്ഞങ്ങാട്: ഏറ്റവും കൂടുതല്‍ ഹജ്ജ് തീര്‍ത്ഥാടകരുള്ള മലബാര്‍ മേഖലയിലുള്ളവര്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ കോഴിക്കോട് ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് പുനഃസ്ഥാപിക്കണമെന്നും കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ വന്നു പോകാനുള്ള സൗകര്യമേര്‍പ്പെടുത്തണമെന്നും കോഴിക്കോട് നിന്ന് സൗദി അറേബ്യായിലേക്ക് കൂടുതല്‍ വിമാന സൗകര്യങ്ങള്‍ അനുവദിക്കണമെന്നും ഹജ്ജ് വെല്‍ഫെയര്‍ ഫോറം കാസര്‍കോഡ് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ നിന്ന് ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് പോകുവാന്‍ അനുവാദമുണ്ടായിരുന്നില്ല. ഇന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് 2022 ലെ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കുന്നതിനുള്ള അവസരത്തിനായി കേന്ദ്ര സര്‍ക്കാര്‍ കാലേകൂട്ടി തന്നെ ഇടപെടണമെന്നും ഹജ്ജ് വെല്‍ഫെയര്‍ ഫോറം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് പി.എം.ഹസ്സന്‍ ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍.പി.സൈനുദ്ദീന്‍, ട്രഷറര്‍ ബി.കെ.കാസിം ഹാജി, തെരുവത്ത് മൂസ്സ ഹാജി, എ. ഹമീദ് ഹാജി, സി.മുഹമ്മദ് കുഞ്ഞി ഹാജി, പാലാട്ട് ഇബ്രാഹിം, പി.എച്ച്. അബ്ദുള്‍ ഖാദര്‍ ഹാജി, എലൈറ്റ് മുഹമ്മദ് കുഞ്ഞി ഹാജി, കെ.കെ.അബ്ദുള്ള, എല്‍.ബി.അഷ്‌റഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.