ഖത്തര്‍ ഹലാല്‍ ഫെസ്റ്റിവല്‍ ഫെബ്രുവരി 21 മുതല്‍

Update: 2022-02-16 11:44 GMT

ദോഹ: കത്താറ കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന ഖത്തര്‍ ഹലാല്‍ ഫെസ്റ്റിവല്‍ ഫെബ്രുവരി 21 ന് ആരംഭിക്കും.അല്‍ മസദ് (ആടുകളുടെ പൊതു ലേലം), അല്‍ ഇസാബ്(വ്യത്യസ്ത ഇനത്തില്‍പ്പെട്ട ആടുകളുടെ പ്രദര്‍ശനം), അല്‍ മസാഇന്‍ (ഏറ്റവും സുന്ദരന്മാരായ ആടുകളെ കണ്ടെത്തുന്നതിനുള്ള മല്‍സരം) എന്നിവയാണ് ഹലാല്‍ ഫെസ്റ്റിവലിലെ പ്രധാന ആകര്‍ഷണങ്ങള്‍. ആറ് ദിവസം നീണ്ടുനില്‍ക്കുന്ന ഹലാല്‍ ഫെസ്റ്റിവല്‍ രാവിലെ ഒമ്പത് മുതല്‍ രാത്രി ഒമ്പത് വരെയാണ്. അറേബ്യന്‍ സംസ്‌കാരവുമായും ജീവിതരീതിയുമായും ഏറെ ബന്ധപ്പെട്ട ആട് വളര്‍ത്തല്‍ എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. കന്നുകാലികളുടെ പ്രദര്‍ശനവും വിപണനവും മല്‍സരവുമൊക്കെ ഫെസ്റ്റിവെലിന്റെ ഭാഗമായി നടക്കും.

Tags:    

Similar News