പകുതിവില വാഗ്ദാന തട്ടിപ്പുകേസ്; 12 ഇടങ്ങളില്‍ ഇഡി റെയ്ഡ്

Update: 2025-02-18 05:36 GMT

കൊച്ചി: പകുതിവില വാഗ്ദാന തട്ടിപ്പുമായി ബന്ധപ്പെട്ട് 12 ഇടങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. കേസിലെ ഒന്നാംപ്രതി അനന്തുകൃഷ്ണന്‍, സത്യസായി ട്രസ്റ്റ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെ എന്‍ ആനന്ദകുമാര്‍ എന്നിവരുടെ സ്ഥാപനങ്ങളിലും വീടുകളിലും കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിന്റെ കൊച്ചിയിലെ വസതിയിലുമാണ് പരിശോധന.

സ്‌കൂട്ടര്‍ തട്ടിപ്പില്‍ ഏഴാം പ്രതിയാണ് ലാലി വിന്‍സന്റ്. മുഖ്യപ്രതി അനന്തുകൃഷ്ണന്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിന് 46 ലക്ഷം രൂപ കൈമാറിയെന്ന് പോലിസ് കണ്ടെത്തിയിരുന്നു. തട്ടിപ്പില്‍ തനിക്ക് പങ്കില്ലെന്നും അനന്തുകൃഷ്ണന്റെ കയ്യില്‍ നിന്നു താന്‍ വാങ്ങിയത് തനിക്ക് നല്‍കിയത് അഭിഭാഷകഫീസാണെന്നും ലാലി വിന്‍സെന്റ് നേരത്തെ പറഞ്ഞിരുന്നു.

പോലിസ് നടത്തിയ വിശദമായ പരിശോധനയിലാണ് വലിയ തുക ലാലി വിന്‍സന്റിന് നല്‍കിയതായി കണ്ടെത്തിയത്. സാധാരണക്കാരില്‍നിന്ന് പിരിച്ചെടുത്ത പണം കള്ളപ്പണമായി പലര്‍ക്കും കൈമാറിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണവുമായി ഇഡി മുന്നോട്ടുപോകുന്നത്.

Tags:    

Similar News