പകുതി വില വാഗ്ദാന തട്ടിപ്പ് കേസ്; കെ എന്‍ ആനന്ദ കുമാര്‍ റിമാന്‍ഡില്‍

ആനന്ദകുമാറിനെ ഡിസ്ചാര്‍ജ് ചെയ്താല്‍ ഉടന്‍ ജയിലിലേക്ക് മാറ്റുമെന്നാണ് വിവരം

Update: 2025-03-12 08:50 GMT
പകുതി വില വാഗ്ദാന തട്ടിപ്പ് കേസ്; കെ എന്‍ ആനന്ദ കുമാര്‍ റിമാന്‍ഡില്‍

കൊച്ചി: പകുതി വില വാഗ്ദാന തട്ടിപ്പ് കേസില്‍ സായി ഗ്രാമം ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ എന്‍ ആനന്ദ കുമാര്‍ റിമാന്‍ഡില്‍. നിലവില്‍ ആശുപത്രിയിലുള്ള ആനന്ദകുമാറിനെ ഡിസ്ചാര്‍ജ് ചെയ്താല്‍ ഉടന്‍ ജയിലിലേക്ക് മാറ്റുമെന്നാണ് വിവരം.

തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയാണ് ആനന്ദകുമാറിനെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം ഉണ്ടായ ആനന്ദ കുമാറിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

തട്ടിപ്പിനെക്കുറിച്ച് വ്യക്തമായ ബോധ്യം ആനന്ദ കുമാറിന് ഉണ്ടായിരുന്നെന്നാണ് പോലിസ് പറയുന്നത്. എന്നാല്‍ തനിക്ക് ഇതില്‍ പങ്കില്ലെന്നും വന്ന പണമെല്ലാം ട്രസ്റ്റിന് ലഭിച്ചതാണെന്നും രേഖാമൂലം നികുതി അടച്ച പണമാണെന്നുമാണ് ആനന്ദകുമാറിന്റെ അവകാശവാദം.

കണ്ണൂര്‍ സീഡ് സൊസൈറ്റി സെക്രട്ടറി പള്ളിക്കുന്ന് എടച്ചേരി മാനസം ഹൗസില്‍ എ മോഹനന്‍ നല്‍കിയ പരാതിയിലാണ് ആനന്ദകുമാര്‍ അടക്കം ഏഴുപേരെ പ്രതികളാക്കി പോലിസ് കേസെടുത്തത്. പ്രതികള്‍ക്കെതിരെ വിശ്വാസവഞ്ചന, ചതി എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

Tags:    

Similar News