പാതിവില തട്ടിപ്പ് കേസ്; ആനന്ദകുമാറിന്റെ ജാമ്യാപേക്ഷ തള്ളി

Update: 2025-04-09 05:33 GMT
പാതിവില തട്ടിപ്പ് കേസ്; ആനന്ദകുമാറിന്റെ ജാമ്യാപേക്ഷ തള്ളി

കൊച്ചി; പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ ആനന്ദകുമാറിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. നേരത്തെ തിരുവനന്തപുരം കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷ തളളിയ സാഹചര്യത്തിലാണ് വീണ്ടും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ. എന്നാല്‍ മെഡിക്കല്‍ ബാഗ്രൗണ്ട് നോക്കി ജാമ്യം നല്‍കാന്‍ കഴിയില്ലെന്നും അത് മറ്റ് കേസുകളിലെ പ്രതികള്‍ക്കും ബാധകമാക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി.

പാതിവില തട്ടിപ്പ് കേസില്‍, മൂവാറ്റുപുഴ പോലിസാണ് സായ് ഗ്രാം ഗ്ലോബല്‍ ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ എന്‍ ആനന്ദകുമാറിനെ മുഖ്യപ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തത്.

Tags:    

Similar News