യുഎഇ ഇസ്രായേല്‍ കരാര്‍ ഫലസ്തീന്‍ ഐക്യത്തിന് കാരണമാകുമെന്ന് ഹമാസ്
ഫതഹ് ഉള്‍പ്പെടയുള്ള ഫലസ്തീന്‍ സംഘടനകളെല്ലാം യുഎഇ-ഇസ്രായേല്‍ കരാറിനെ വിമര്‍ശിച്ചിട്ടുണ്ട്.
ഗസ: ഇസ്രായേലുമായി യുഎഇ ഒപ്പിട്ട കരാര്‍ ഭിന്നിച്ചു നില്‍ക്കുന്ന ഫലസ്തീന്‍ സംഘടനകളുടെ യോജിപ്പിന് കാരണമാകുമെന്ന് ഹമാസ്. ചേരിതിരിഞ്ഞുനില്‍ക്കുന്ന വിവിധ ഫലസ്തീന്‍ സംഘടനകളോടും ഫലസ്തീന്‍ അഥോറിറ്റിയോടും യോജിച്ചു പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് ഹമാസ് നേതൃത്വം അറിയിച്ചുവെന്ന് ' അറബി 21' ന്യൂസ് ചാനല്‍ റിപോര്‍ട്ട് ചെയ്തു. ഇതു പ്രകാരം ഫലസ്തീന്‍ അഥോറിറ്റിയെ പരസ്യമായി വിമര്‍ശിക്കുന്നത് ഹമാസ് അവസാനിപ്പിക്കും.
ഫതഹ് ഉള്‍പ്പെടയുള്ള ഫലസ്തീന്‍ സംഘടനകളെല്ലാം യുഎഇ-ഇസ്രായേല്‍ കരാറിനെ വിമര്‍ശിച്ചിട്ടുണ്ട്. യുഎഇ ഇസ്രായേല്‍ കരാറിനെ ഹമാസ് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഫലസ്തീനികളെ പിന്നില്‍ നിന്നും കുത്തുന്നതാണ് പുതിയ കരാര്‍ എന്നായിരുന്നു ഹമാസിന്റെ വിമര്‍ശനം.