യോഗി ആദിത്യനാഥിനെതിരേ വിദ്വേഷപരാമര്‍ശം: അസം ഖാന് 3 വര്‍ഷം തടവ്

Update: 2022-10-27 11:17 GMT

ലഖ്‌നോ: പ്രധാനമന്ത്രി നരേന്ദ്ര മോദി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ക്കെതിരേ വിദ്വേഷ പരാമര്‍ശം നടത്തിയെന്ന ആരോപണത്തില്‍ സമാജ് വാദി പാര്‍ട്ടി നേതാവ് അസം ഖാന് മൂന്ന് വര്‍ഷം തടവ്ശിക്ഷ വിധിച്ചു. ഇന്ന് ഉച്ചക്ക് അസംഖാന്‍ കുറ്റക്കാരനെന്ന് കോടതി വിധിച്ചിരുന്നു. 2019ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

മോദിക്കും യോഗിക്കും പുറമെ ഐഎഎസ് ഓഫിസര്‍ ആജ്ഞനേയ കുമാര്‍ സിങ്ങിനെയും അസംഖാന്‍ അപഹസിച്ചുവെന്നാണ് കേസ്.

രാംപൂര്‍ കോടതിയാണ് വിധി പറഞ്ഞത്. തടവ്ശിക്ഷക്കു പുറമെ 25000 രൂപ പിഴയും വിധിച്ചു.

മുസ് ലിംകള്‍ക്ക് നിലനില്‍ക്കാന്‍ ബുദ്ധിമുട്ടുള്ള അന്തരീക്ഷമാണ് പ്രധാനമന്ത്രി രാജ്യത്ത് സൃഷ്ടിച്ചതെന്ന് സമാജ്‌വാദി നേതാവ് ആരോപിച്ചിരുന്നു.

റാംപൂരിലും പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ മറ്റ് ഭാഗങ്ങളിലും ശക്തമായ അനുയായിപിന്തുണയുള്ള സമാജ് വാദി പാര്‍ട്ടി നേതാവാണ് അസം ഖാന്‍.

Tags:    

Similar News