കൊച്ചി:സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ വ്‌ളോഗര്‍ സൂരജ് പാലാക്കാരന് ഹൈക്കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു.ജസ്റ്റിസ് മേരി ജോസഫിന്റെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.പരാതിക്കാരിയെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും, അന്വേഷണത്തില്‍ ഇടപെടാന്‍ ശ്രമിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് സൂരജ് പാലാക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്.ക്രൈം പത്രാധിപര്‍ ടി പി നന്ദകുമാറിനെതിരെ പരാതി നല്‍കിയ ദലിത് യുവതിക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയ സംഭവത്തിലാണ് പട്ടികജാതിപട്ടികവര്‍ഗ അതിക്രമ നിരോധന നിയമത്തിലെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തത്.
ദലിത് യുവതിയെ അധിക്ഷേപിച്ച് സംസാരിക്കുകയും ജാതീയമായ പരാമര്‍ശം നടത്തുകയും ചെയ്തു എന്നായിരുന്നു സൂരജ് പാലാക്കാരനെതിരായ കേസ്.എറണാകുളം സൗത്ത് പോലിസാണ് സൂരജ് പാലാക്കാരനെതിരേ കേസെടുത്തത്.