'2022 ഓടെ രാജ്യം ഒരു ഹിന്ദു രാഷ്ട്രമാകും' : കവി മുനവര്‍ റാണ
ബിഹാറിലെ മഹാസഖ്യത്തെ പരാജയപ്പെടുത്തിയ അസദുദ്ദീന്‍ ഉവൈസിയെയും മുനവര്‍ റാണ വിമര്‍ശിച്ചു
ലഖ്‌നൗ: 2022ഓടെ സംഘ്പരിവാര്‍ ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കുമെന്ന് ഉറുദു കവി മുനവര്‍ റാണ. ബീഹാര്‍ തിരഞ്ഞെടുപ്പു ഫലത്തെ കുറിച്ച് ട്വിറ്ററില്‍ നടത്തിയ അഭിപ്രായപ്രകടനത്തിലാണ് അദ്ദേഹം ഇങ്ങിനെ പറഞ്ഞത്. 'ബീഹാര്‍ തോറ്റു, ബംഗാളും നഷ്ടപ്പെടും... 2022 ന് മുമ്പ് ഹിന്ദുസ്ഥാനെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കും' എന്നാണ് അദ്ദേഹം എഴുതിയത്.
ബിഹാറിലെ മഹാസഖ്യത്തെ പരാജയപ്പെടുത്തിയ അസദുദ്ദീന്‍ ഉവൈസിയെയും മുനവര്‍ റാണ വിമര്‍ശിച്ചു. 'പന്നിയായ ഈ ഒവൈസിക്ക് ഈ അഞ്ച് സീറ്റുകള്‍ രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) നേതാവ് തേജസ്വി യാദവില്‍ നിന്ന് ലഭിക്കുമായിരുന്നു. ഉവൈസിയെ പോലുള്ള വേട്ടക്കാര്‍ ഇവിടെയുണ്ട്' 'ഞാന്‍ ഉദ്ദേശിക്കുന്നത് അവിടെ ഒരു മതേതര ഭരണം ഉണ്ടായിരിക്കണം എന്നാണ്. ബീഹാര്‍ പോയി. ഇനി ബംഗാളിലും ഇത് ആവര്‍ത്തിക്കും. 2022ഓടെ രാജ്യം ഒരു ഹിന്ദു രാഷ്ട്രമാകുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.