മാനന്തവാടി: മാനന്തവാടി ടൗണിലെ ചുമട്ടുതൊഴിലാളികള്‍ വ്യാഴാഴ്ച മുതല്‍ പ്രഖ്യാപിച്ച പണിമുടക്ക് പിന്‍വലിച്ചു. ജില്ലാ ലേബര്‍ ഓഫിസര്‍ കെ. സുരേഷ് വിളിച്ചുചേര്‍ത്ത അനുരഞ്ജന യോഗത്തിലാണ് തര്‍ക്കം ഒത്തുതീര്‍പ്പായത്. ഒത്തുതീര്‍പ്പു വ്യവസ്ഥ പ്രകാരം നിലവിലെ കൂലി 14 ശതമാനം വര്‍ധിപ്പിക്കാന്‍ ധാരണയായി. കൂലി വര്‍ദ്ധനവിന് മെയ് ഒന്നു മുതല്‍ ഡിസംബര്‍ 31വരെ പ്രാബല്യമുണ്ടാകും.
ചര്‍ച്ചയില്‍ ട്രേഡ് യൂണിയന്‍ നേതാക്കളായ ജോയി.കെ.ജെ (സി.ഐ.ടി.യു), ഇ.ജെ.ബാബു (എ.ഐ.ടി.യു.സി), പി.ഷംസുദ്ദീന്‍ (ഐ.എന്‍.ടി.യു.സി), ഇ.ബഷീര്‍ (എസ്.ടി.യു) വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികളായ കെ. ഉസ്മാന്‍, മഹേഷ്, സുരേന്ദ്രന്‍, വ്യാപാരി വ്യവസായി സമിതി പ്രതിനിധി ടി സുരേന്ദ്രന്‍, ഇ.കെ സുരേഷ് (ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡ്) എന്നിവര്‍ പങ്കെടുത്തു.