ഒമിക്രോണ്‍ താമസിയാതെ ഡല്‍റ്റയെ മറികടക്കുമെന്ന് ആരോഗ്യവിദഗ്ധര്‍

Update: 2021-12-30 03:57 GMT

ന്യൂഡല്‍ഹി: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ താമസിയാതെ ഡല്‍റ്റയെ മറികടക്കുമെന്ന് 170 പേര്‍ക്ക് ഒറ്റയടിക്ക് ഒമിക്രോണ്‍ ബാധിച്ച സിംഗപ്പൂലിലെ ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. അടുത്ത ആഴ്ചകള്‍ക്കുള്ളിലോ അടുത്ത മാസങ്ങള്‍ക്കുള്ളിലോ അത് സംഭവിച്ചേക്കാം.

ലോകത്ത് ഇപ്പോഴും ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഡല്‍റ്റാ വകഭേദമാണ് ബാധിച്ചിട്ടുളളത്. ആഫ്രിക്കയില്‍ മാത്രമാണ് ചെറിയ വ്യത്യാസം. അവിടെ ഒമിക്രോണാണ് കൂടുതല്‍ പേര്‍ക്കുമെന്ന് സയന്‍സ് ആന്റ് ടെക്‌നോളജി റിസര്‍ച്ച് ബയോ ഇന്‍ഫര്‍മാറ്റിക് ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദഗ്ധര്‍ പറഞ്ഞു.

നേരത്തെ 7 ശതമാനമായിരുന്ന ഒമിക്രോണ്‍ 27 ശതമാനമായി മാറിയിട്ടുണ്ട്.

സമയം കടന്നുപോകുന്നതിനനുസരിച്ച് ഡല്‍റ്റയുടെ എണ്ണം താഴ്ന്ന് പകരം ഒമിക്രോണ്‍ ആയി മാറുമെന്ന് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഡോ. മൗരാര്‍ സ്‌ട്രോഹ് പറഞ്ഞു.

നവംബര്‍ 11ന് ദക്ഷിണാഫ്രിക്കയിലാണ് ഒമിക്രോണ്‍ രോഗം ആദ്യം സ്ഥിരീകരിച്ചത്. പിന്നീട് ബോട്‌സ്വാന, ഹോങ്കോങ് എന്നിവടങ്ങളിലേക്ക് പടര്‍ന്നുപിടിച്ചു. ഇപ്പോള്‍ 110 രാജ്യങ്ങളില്‍ ഈ വകഭേദം കണ്ടെത്തിയിട്ടുണ്ട്.

ഇന്ത്യ, ആസ്‌ട്രേലിയ, റഷ്യ, ദക്ഷണാഫ്രിക്ക, യുകെ എന്നിവിടിങ്ങളില്‍ ഒമിക്രോണ്‍ മുന്നില്‍ വന്നുകൊണ്ടിരിക്കുകയാണ്.

Tags:    

Similar News