ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ ശ്രദ്ധയില്‍പെട്ടില്ല എന്നതില്‍ തിരുത്ത്; അപ്‌ലോഡ് ചെയ്തത് പഴയ രേഖയെന്ന് മന്ത്രിയുടെ ഓഫിസ്

അക്രമം ശ്രദ്ധയില്‍പെട്ടെന്ന് രേഖ തിരുത്താന്‍ സ്പീക്കറുടെ അനുമതി തേടിയെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു

Update: 2021-08-12 08:04 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന ആരോഗ്യമന്ത്രിയുടെ നിയമസഭയിലെ പരാമര്‍ശത്തിന് തിരുത്ത്. പഴയ വിവരങ്ങള്‍ വീണ്ടും അപ് ലോഡ് ചെയ്തതാണ് ആശയക്കുഴപ്പമുണ്ടായതെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു.

അതിക്രമം ശ്രദ്ധയില്‍പെട്ടെന്ന് നിയമസഭ രേഖയില്‍ തിരുത്താന്‍ സ്പീക്കറുടെ അനുമതി തേടിയെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു. 

മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഓഗസ്ത് നാലിന് ഉന്നയിച്ച ചോദ്യത്തിലാണ് മന്ത്രി രേഖാമൂലം നിയമസഭയില്‍ മറുപടി നല്‍കിയത്. ഡോക്ടര്‍മാര്‍ക്കെതിരായ ആക്രമങ്ങള്‍ ശ്രദ്ധയില്‍ പെ്ട്ടിട്ടുണ്ടോ, പുതിയ നിയമത്തിന്റെ ആവശ്യകതയുണ്ടോ എന്നുമായിരുന്നു ചോദ്യം.

അതിക്രമങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും നിലവിലുള്ള നിയമങ്ങള്‍ പര്യാപത്മാണെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. ഡോക്ടര്‍മാര്‍ക്കെതിരായ അക്രമങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന മുഖ്യമന്ത്രിയുടെ പരമാര്‍ശത്തിനിടെയാണ് മന്ത്രിയെ മറുപടി.

എന്നാല്‍, മന്ത്രിയുടെ മറുപടിയിലെ പൊരുത്തക്കേട് വിവാദമായതോടെ മന്ത്രിയുടെ ഓഫിസ് തിരുത്തുമായി രംഗത്തെത്തുകയായിരുന്നു. തിരുവനന്തപുരം ഫോര്‍ട്ട് ആശുപത്രിയില്‍ കഴിഞ്ഞ ദിവസമാണ് വനിത ഡോക്ടര്‍ക്ക് മര്‍ദ്ദനമേറ്റത്. അതേസമയം, ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ഐഎംഎ കഴിഞ്ഞയാഴ്ച സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു.

Tags:    

Similar News