കോഴിക്കോട്: കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ കോര്‍പറേഷന്‍ ആരോഗ്യ വിഭാഗത്തിന്റെ മിന്നല്‍ പരിശോധന. ഡെപ്യൂട്ടി മേയറുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണ് പരിശോധിക്കുന്നത്. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ഉദ്യോഗസ്ഥര്‍ മാര്‍ക്കറ്റിലെത്തിയത്.
കൊവിഡിന്റെ തീവ്രവ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.വരുന്ന ചൊവ്വ മുതല്‍ ഞായര്‍ വരെ മിനി ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരും.ജനജീവിതം സ്തംഭിക്കാതെയുള്ള നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുക. രോഗവ്യാപനം കുറയുന്നില്ലെങ്കില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും