ചരിത്രം സൃഷ്ടിച്ച് ഹിമാചല്‍ പ്രദേശ്; നൂറ് ശതമാനം പേര്‍ക്കും രണ്ട് സോഡ് കൊവഡ് വാക്‌സിന്‍ നല്‍കി
ഷിംല: രാജ്യത്ത് നൂറ് ശതമാനം പേര്‍ക്കും രണ്ട് ഡോസ് വാക്‌സിന്‍ നല്‍കിയ ആദ്യത്തെ ഇന്ത്യന്‍ സംസ്ഥാനമായി ഹിമാചല്‍പ്രദേശ്. ഇന്നത്തോടെയാണ് ഹിമാചല്‍ പ്രദേശ് നൂറ് ശതമാനം പേര്‍ക്കും വാക്‌സിന്‍ നല്‍കിത്തീര്‍ത്തത്.
ഇതുവരെ സംസ്ഥാനത്ത് 53,86,393 പേര്‍ക്കാണ് മുന്‍ഗണനാ വിഭാഗത്തില്‍ പെടുത്തി വാക്‌സിന്‍ നല്‍കിയത്. ആഗസ്തിലായിരുന്നു നൂറ് ശതമാനം പേര്‍ക്ക് ആദ്യ ഡോസ് നല്‍കിയത്.
നൂറ് ശതമാനം പേര്‍ക്കും വാക്‌സിന്‍ നല്‍കിയതുമായി ബന്ധപ്പെട്ട് ബിലാസ്പൂര്‍ എയിംസില്‍ പ്രത്യേക പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്.