ഷിംല: താരതമ്യേന കൊവിഡ് വ്യാപനം കുറവായ ഹിമാലയന്‍ സംസ്ഥാനങ്ങളും കൊവിഡ് ഭീതിയിലേക്ക് നീങ്ങുന്നു. ഹിമാചല്‍ പ്രദേശില്‍ ഇതുവരെ 1,014 പേര്‍ക്ക് കൊവിഡ് ബാധിച്ചതായി സംസ്ഥാന ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി 331 പേരാണ് ചികില്‍സയിലുള്ളത്.
667 പേര്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. കൊവിഡ് ബാധിച്ച് 10 പേര്‍ മരിക്കുകയും ചെയ്തു.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് 6,48,315 പേര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്. അതില്‍ 3,94,227 പേരുടെ രോഗം ഭേദമായി ആശുപത്രി വിട്ടു. 18,655 പേര്‍ മരിച്ചു.