ത്രിപുരയിലെ ഹിന്ദുത്വ ആക്രമണം: താനൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തി

Update: 2021-10-29 10:22 GMT

താനൂര്‍: ത്രിപുരയിലെ സംഘപരിവാര ആക്രമണത്തിനെതിരേ കേരളത്തില്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി എസ്ഡിപിഐ പ്രവര്‍ത്തകര്‍ താനൂരില്‍ പ്രതിഷേധ പ്രകടനം നടത്തി. കഴിഞ്ഞ അഞ്ചു ദിവസമായി തുടരുന്ന ഹിന്ദുത്വ അക്രമത്തെ തടയാന്‍ ത്രിപുര സര്‍ക്കാരിന് കഴിയാത്തത് പ്രതിഷേധാര്‍ഹമാണെന്ന് നേതാക്കള്‍ പറഞ്ഞു.

ത്രിപുരയില്‍ മുസ് ലിം പള്ളികളും കടകളും സ്ഥാപനങ്ങളും വീടുകളും വ്യാപകമായി ആക്രമിക്കുകയും പലതും അഗ്‌നിക്കിരയാക്കുകയും ചെയ്തിരിക്കുകയാണ്. അഗര്‍ത്തല, ഉദയ്പൂര്‍, കൃഷ്ണ നഗര്‍, ധര്‍മനഗര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് പള്ളികള്‍ക്കും വീടുകള്‍ക്കും നേരെ ആക്രമണമുണ്ടായത്.

താനൂര്‍ ബസ്റ്റാന്റ് പരിസരത്ത് നിന്ന് തുടങ്ങിയ പ്രകടനം നഗരം ചുറ്റി ജങ്ഷനില്‍ സമാപിച്ചു. മുനിസിപ്പല്‍ പ്രസിഡന്റ് എന്‍ പി അഷ്‌റഫ്, സെക്രട്ടറി ടി പി റാഫി, കെ പി കുഞ്ഞുമോന്‍, ഇ കെ ഫൈസല്‍, കെ എം ഷാഫി എന്നിവര്‍ നേതൃത്വം നല്‍കി.

Tags:    

Similar News