ഹരിയാനയിലെ പല്‍വാലില്‍ മുസ് ലിംയുവാവിനെ ഹിന്ദുത്വര്‍ കൊലപ്പെടുത്തി; ആള്‍ക്കൂട്ട ആക്രമണമെന്ന് കുടുംബം
ന്യൂഡല്‍ഹി: ഹരിയാനയിലെ പല്‍വാള്‍ ജില്ലയില്‍ മുസ് ലിം യുവാവിനെ ഹിന്ദുത്വര്‍ തല്ലിക്കൊന്നു. നടന്നത് ആള്‍ക്കൂട്ട ആക്രമണമാണെന്ന് കുടുംബം ആരോപിച്ചു. പല്‍വാലില്‍ രസൂല്‍പൂര്‍ ഗ്രാമത്തില്‍ രാഹുല്‍ ഖാനെയാണ് ഒരു സംഘം അക്രമികള്‍ ഡിസംബര്‍ 13ാം തിയ്യതി രാത്രി തട്ടിക്കൊണ്ടുപോയത്. രാഹുല്‍ ഒരു വിവാഹാഘോഷത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടയിലാണ് തട്ടിക്കൊണ്ടുപോയതെന്ന് ഭാര്യാ സഹോദരന്‍ മുഹമ്മദ് അക്രം പറഞ്ഞു.
ഡിസംബര്‍ 14ാം തിയ്യതി രാത്രി 10 മണിക്ക് ഖാന്‍ ആശുപത്രിയില്‍ വച്ച് മരിച്ചു.
രാഹുലിന്റെ മരണം ഒരു അപകടമെന്ന നിലയിലായിരുന്നു ആദ്യം റിപോര്‍ട്ട് ചെയ്യപ്പെട്ടത്. പോലിസ് കേസും അങ്ങനെയായിരുന്നു. പിന്നീട് ഇന്ന് രാവിലെ പുഖറത്തുവന്ന ഒരു വീഡിയോയാണ് നടന്നത് കൊലപാതകമാണെന്ന് വ്യക്തമാക്കിയത്.
ഞങ്ങള്‍ ഹിന്ദുക്കളാണെന്ന് ആക്രോശിക്കുന്ന ഒരുകൂട്ടത്തോട് ജീവനുവേണ്ടി യാചിക്കുന്ന വിഡീയോയാണ് ഇന്ന് പുറത്തുവന്നത്.
വീഡിയോ ദൃശ്യങ്ങള്‍ കുടുംബത്തിന്റെ കൈവശമുണ്ടെങ്കിലും ഈ സംഭവവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് വ്യക്തമല്ല.
മൂന്ന് പേര്‍ ചേര്‍ന്ന് തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് മരിക്കും മുമ്പ് ഖാന്‍ ഭാര്യയോട് പരാതിപ്പെട്ടിരുന്നു. ഒരു തണ്ണിമത്തന്‍ പോലെ അക്രമികള്‍ തലയില്‍ മര്‍ദ്ദിച്ചിരുന്നുവെന്ന് അക്രം പറയുന്നു. രാഹുലിന്റെ കാലും രക്തത്തില്‍ കുളിച്ചിട്ടുണ്ട്.
സംഭവത്തിന് ഒരു ദിവസം മുന്‍പ് കല്‍വ എന്നൊരാള്‍ രാഹുലിന്റെ വീട്ടിലെത്തി ഭാര്യയെ ഭീഷണിപ്പെടുത്തിയിരുന്നു. താന്‍ വരുന്നുണ്ടെന്ന് അയാള്‍ ഭീഷണി മുഴക്കി.
അതേസമയം ഇതേ കല്‍വയാണ് രാഹുലിനെ മര്‍ദ്ദനമേറ്റ നിലയില്‍ കണ്ടെന്ന് കുടുംബത്തെ ആദ്യം അറിയിച്ചത്. ഒരു നദീതീരത്തായിരുന്നു രാഹുല്‍ പരിക്കേറ്റ് കിടന്നിരുന്നത്. ആറ് മണിക്കൂറിനുശേഷം മരിച്ചു.
ആദ്യം കരുതിയിരുന്നത് ഇതൊരു അപകടമാണെന്നാണ്. പിന്നീടാണ് ആള്‍ക്കൂട്ട കൊലപാതകമാണെന്ന് സംശയിച്ചത്.
കുറ്റക്കാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു.