ഭോപാലിലെ ജമ മസ്ജിദില്‍ അവകാശവാദമുന്നയിച്ച് ഹിന്ദുത്വര്‍

Update: 2022-05-21 17:02 GMT

ഭോപാല്‍: ഗ്യാന്‍വാപിക്കു പിന്നാലെ മധ്യപ്രദേശിലെ ഭോപാലില്‍ ജമാ മസ്ജിദില്‍ അവകാശമുന്നയിച്ച് ഹിന്ദുത്വരുടെ പുതിയ നീക്കം. സന്‍സ്‌കൃതി ബച്ചൊ മഞ്ച് എന്ന സംഘടനയാണ് ജമ മസ്ജിനു മുകളില്‍ അവകാശവാദം ഉന്നയിക്കുന്നത്. 19ാം നൂറ്റാണ്ടില്‍ പണി തീര്‍ത്ത ഈ മസ്ജിദ് ഒരു ശിവക്ഷേത്രമായിരുന്നെന്നാണ് അവകാശവാദം. ഭോപാലിലെ ചൗക്ക് ബസാറിലാണ് മസ്ജിദ് സ്ഥിതിചെയ്യുന്നത്.

മസ്ജിലില്‍ അവകാശവാദമുന്നയിച്ച് ഹിന്ദുത്വ സംഘടനകളുടെ പ്രതിനിധികള്‍ വ്യാഴാഴ്ച ആഭ്യന്തര മന്ത്രി നരോത്തം മിശ്രയെ കണ്ടിരുന്നു.

ചന്ദ്രശേഖര തിവാരിയെന്നയാളാണ് സംഘടനയുടെ നേതാവ്. മസ്ജിദില്‍ ഗ്യാന്‍വാപിയിലേതുപോലെ സര്‍വേ നടത്തണമെന്നാണ് ആവശ്യം. ഇതുസംബന്ധിച്ച് പ്രാദേശക കോടതിയില്‍ കേസ് ഫയല്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

'ജമാ മസ്ജിദിന്റെ വിശദമായ പുരാവസ്തു സര്‍വേ നടത്താന്‍ ഞങ്ങള്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 'സഭാ മണ്ഡപം' എന്ന ക്ഷേത്രത്തിന് മുകളിലാണ് മസ്ജിദ് നിര്‍മിച്ചത്. അത് വെളിപ്പെടുത്താന്‍ സര്‍വേയും ഖനനവും ആവശ്യപ്പെട്ട് ഞങ്ങള്‍ കോടതിയില്‍ ഒരു ഹരജി നല്‍കും'- മിശ്ര പറഞ്ഞു.

ഇതേ പ്രശ്‌നം ഹിന്ദു ധര്‍മ സേനയെന്ന സംഘടനയും ഉയര്‍ത്തിയിട്ടുണ്ട്. 

Tags:    

Similar News