ലക്ഷദ്വീപിന് നാവിക സേനയുടെ വിവിധോദ്ദേശ്യ കപ്പല്‍

അടിയന്തിര ദുരന്ത നിവാരണം, ചരക്ക് ഗതാഗതം, തിരക്കേറിയ സമയങ്ങളില്‍ യാത്ര തുടങ്ങി വിവിധോദ്ദേശ്യങ്ങള്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Update: 2019-03-17 01:28 GMT

കൊച്ചി: അടിയന്തിര ദുരന്ത നിവാരണ സേവനങ്ങളുമായി ലക്ഷദ്വീപിന് വേണ്ടി ദക്ഷിണ നാവിക സേന ഒരു കപ്പല്‍ വാടകയ്ക്ക് എടുത്തു. അടിയന്തിര ദുരന്ത നിവാരണം, ചരക്ക് ഗതാഗതം, തിരക്കേറിയ സമയങ്ങളില്‍ യാത്ര തുടങ്ങി വിവിധോദ്ദേശ്യങ്ങള്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. െ്രെടടണ്‍ മാരിടൈം െ്രെപവറ്റ് ലിമിറ്റഡില്‍ നിന്നാണ് വിവിധോദ്ദേശ്യ കപ്പലായ എംവി െ്രെടടണ്‍ ലിബേര്‍ട്ടി വാടകയ്ക്ക് എടുത്തിരിക്കുന്നത്.

ഒരു വര്‍ഷത്തേക്കുളള കരാര്‍ ദക്ഷിണ നാവികസേന വിഎസ്എം ചീഫ് സ്റ്റാഫ് ഓഫീസര്‍ (ഓപ്പറേഷന്‍), കമഡോര്‍ ദീപക് കുമാറും, െ്രെടടണ്‍ മാരിടൈം കമ്പനി ഡയറക്ടര്‍ ചേതന്‍ പരേഖും തമ്മില്‍ ഒപ്പുവച്ചു.

ഓണ്‍ലൈനായി ക്ഷണിച്ച ടെണ്ടറിലൂടെയാണ് കരാറിന്റെ നടപടികള്‍ പൂര്‍ത്തീകരിച്ചത്. ദ്വീപിലെ നാവികസേനയുടെ ആവശ്യത്തിന് ഏറെ സഹായകരമാകുന്നതാണ് ഈ കരാറെന്ന് ദക്ഷിണ നാവിക സേനാ വക്താവ് കമ്മാന്റര്‍ ശ്രീധര്‍ വാര്യര്‍ പറഞ്ഞു. മണ്‍സൂണ്‍ കാലത്ത്, യാത്രാ കപ്പലുകള്‍ സര്‍വ്വീസ് നടത്താതിരിക്കുന്ന ഘട്ടങ്ങളില്‍ ഈ കപ്പല്‍ ദ്വീപ് നിവാസികള്‍ക്ക് ഏറെ ആശ്വാസകരമാകും.




Tags:    

Similar News