കൊച്ചി: സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സതേണ്‍ നേവല്‍ കമാന്‍ഡ് സംസ്ഥാന സര്‍ക്കാരിനെ സഹായവാഗ്ധാനം അറിയിച്ചു. ശനിയാഴ്ച വൈകീട്ടാണ് ആവശ്യമായ സഹായം ചെയ്യാന്‍ തയ്യാറാണെന്ന് ജില്ലാ ഭരണകൂടത്തെ അറിയിച്ചത്.
കാലാവസ്ഥ അനുകൂലമായാല്‍ ഹെലികോപ്റ്ററുകളുടെ സേവനവും ഉറപ്പുവരുത്തും.
നേരത്തെ കൂട്ടിക്കലില്‍ മലവെള്ളത്തില്‍ ഒറ്റപ്പെട്ട കുടുംബങ്ങളെ രക്ഷിക്കാന്‍ ദുരിതാശ്വാസ മാനേജ്മെന്റ് അതോറിറ്റി നേവിയുടെ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു.
നിലവില്‍ സര്‍ക്കാര്‍ നേവല്‍ കമാന്‍ഡുമായി ബന്ധം നിലനിര്‍ത്തിയിട്ടുണ്ട്. കാലാവസ്ഥ അനുകൂലമാവുന്ന മുറക്ക് ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും.
മുങ്ങല്‍ വിദഗ്ധരുടെയും ദുരിതാശ്വാസപ്രവര്ത്തകരുടെയും ഒരു സംഘം നേവി ഹെഡ്ക്വാര്‍ട്ടേഴ്സില്‍ തയ്യാറായിരിക്കുന്നുണ്ട്.