റിഹാനയ്ക്ക് പിന്നാലെ കര്‍ഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഓസ്‌കാര്‍ ജേതാവായ നടിയും

ന്യൂയോര്‍ക്ക് ടൈംസില്‍ വന്ന വാര്‍ത്തക്കുറിപ്പ് ട്വിറ്ററില്‍ പങ്കുവെച്ചാണ് അവര്‍ പ്രതിഷേധക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.'എന്തുകൊണ്ടാണ് ഇന്ത്യയിലെ കര്‍ഷകര്‍ പ്രതിഷേധിക്കുന്നത്. കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. അവര്‍ ആരാണെന്നും എന്തിനാണ് പ്രതിഷേധിക്കുന്നതെന്നും വായിച്ചറിയുക'- 74കാരിയായ താരം ട്വീറ്റ് ചെയ്തു.

Update: 2021-02-06 13:10 GMT

മുംബൈ: പോപ് താരം റിഹാനയ്ക്കു പിന്നാലെ കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ തെരുവിലിറങ്ങിയ കര്‍ഷകര്‍ക്ക് പിന്തുണയുമായി കൂടുതല്‍ സെലിബ്രിറ്റികള്‍. ഹോളിവുഡ് താരവും ഓസ്‌കാര്‍ ജേത്രിയുമായ സൂസന്‍ സാറന്‍ഡറാണ് ഏറ്റവും ഒടുവില്‍ കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി എത്തിയത്.

ന്യൂയോര്‍ക്ക് ടൈംസില്‍ വന്ന വാര്‍ത്തക്കുറിപ്പ് ട്വിറ്ററില്‍ പങ്കുവെച്ചാണ് അവര്‍ പ്രതിഷേധക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.'എന്തുകൊണ്ടാണ് ഇന്ത്യയിലെ കര്‍ഷകര്‍ പ്രതിഷേധിക്കുന്നത്. കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. അവര്‍ ആരാണെന്നും എന്തിനാണ് പ്രതിഷേധിക്കുന്നതെന്നും വായിച്ചറിയുക'- 74കാരിയായ താരം ട്വീറ്റ് ചെയ്തു.

നേരത്തേ, പോപ് താരം റിഹാനയ്ക്കു പിന്നാലെ സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗ്, അമേരിക്കന്‍ അഭിഭാഷക മീന ഹാരിസ്, നടി അമാന്‍ഡ സെര്‍ണി തുടങ്ങിയവരും ഐക്യദാര്‍ഢ്യവുമായി എത്തിയിരുന്നു. അതേസമയം, സച്ചിന്‍ ടെന്‍ഡുള്‍ക്കര്‍, കങ്കണ റണൗട്ട് തുടങ്ങിയവര്‍ ഇവരെ പ്രതികൂലിച്ചും സമൂഹമാദ്ധ്യമങ്ങളിലൂടെ രംഗത്തുവന്നിരുന്നു.

Tags:    

Similar News