ബുള്ളറ്റ് തരംഗത്തിന് തടയിടാന്‍ 350 സിസി ബൈക്കുമായി ഹോണ്ട

ബ്ലൂടൂത്ത് കണക്റ്റിവിറ്റി ടെലിഫോണി, നാവിഗേഷന്‍, മ്യൂസിക് കണ്‍ട്രോള്‍ എന്നിവയും ഹൈനസിലുണ്ടാകും.

Update: 2020-10-01 05:26 GMT

മുംബൈ: ഇരുചക്ര വാഹന വിപണിയിലേക്ക് 350 സിസി ബൈക്കുകളുമായി ഹോണ്ട. H'ness CB350 എന്ന് പേരിട്ട ബൈക്കിന് 1.9 ലക്ഷം രൂപയാണ് വില. പ്രീമിയം ക്രൂയിസര്‍ ബൈക്കായ ഹൈനസിന്റെ വില്‍പ്പന അടുത്ത ദിവസം ആരംഭിക്കും. ഹൈനസ് സിബി 350 ക്രൂയിസറിലെ സുരക്ഷാ സവിശേഷതകളില്‍ ഹോണ്ട സെലക്ടബിള്‍ ടോര്‍ക് കണ്‍ട്രോളും ഇരട്ടചാനല്‍ എബിഎസും ഉള്‍പ്പെടും. ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകള്‍, ട്വിന്‍സൈഡഡ് റിയര്‍ സ്പിങുകള്‍, രണ്ട് അറ്റത്തും ഡിസ്‌ക് ബ്രേക്കുകള്‍, അലോയ് വീലുകള്‍ എന്നിവ ഇടംപിടിച്ചിട്ടുണ്ട്.


വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റ്, റൗണ്ട് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ക്രോം ഹൈലൈറ്റുകള്‍ എന്നിവയുള്ള റെട്രോ ഡിസൈനാണ് ഹോണ്ട ഹൈനസിന് നല്‍കിയിട്ടുള്ളത്. DLX, DLX പ്രോ എന്നീ രണ്ട് വേരിയന്റുകളില്‍ ബൈക്ക് ലഭ്യമാണ്. പ്രോ വേരിയന്റില്‍ ഡ്യുവല്‍ടോണ്‍ പെയിന്റ് ഓപ്ഷനുകള്‍, ടുയൂണിറ്റ് ഹോണ്‍, ഹോണ്ട സ്മാര്‍ട്ട്‌ഫോണ്‍ വോയ്‌സ് കണ്‍ട്രോള്‍ സിസ്റ്റം എന്നിവ അധികമായി ലഭിക്കും. ബ്ലൂടൂത്ത് കണക്റ്റിവിറ്റി ടെലിഫോണി, നാവിഗേഷന്‍, മ്യൂസിക് കണ്‍ട്രോള്‍ എന്നിവയും ഹൈനസിലുണ്ടാകും.




Tags:    

Similar News