ജിസാന്‍: സന്ദര്‍ശക വിസയില്‍ മകളുടെ കൂടെ ജിസാനില്‍ എത്തിയ വീട്ടമ്മ കൊവിഡ് ബാധിച്ച് മരിച്ചു.തമിഴ്നാട് കന്യാകുമാരി ജില്ലയിലെ കുളശേഖരം ചെറുത്തിക്കോണം കമലാ ബായ് ജോസിയാന്‍ (61) ആണ് മരിച്ചത്. ജിസാന്‍ ഈദാബി ഹെല്‍ത്ത് സെന്റില്‍ സ്റ്റാഫ് നഴ്സ് ആയി ജോലി ചെയ്യുന്ന മകള്‍ സോണിയ റെക്സിന്, മരുമകന് റെക്സിന് ജോയില്‍ എന്നിവര്‍ക്കൊപ്പമാണ് ജിസാനില്‍ എത്തിയത്.
ഒരാഴ്ചക്കകം മകള്‍ സോണിയക്കും കമലാ ബായിക്കും കൊവിഡ് ബാധിക്കുകയായിരുന്നു. സബിയ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സോണിയക്ക് രോഗം ഭേദമായി എന്നാല്‍ മാതാവ് അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.