ജിസാന്‍ എയര്‍പോര്‍ട്ടിനു നേരെ ഹൂഥി ആക്രമണം; പരിക്കേറ്റവരുടെ എണ്ണം 10 ആയി

Update: 2021-10-09 15:05 GMT

ജിസാന്‍: ജിസാന്‍ കിങ് അബ്ദുല്ല എയര്‍പോര്‍ട്ടിനു നേരെ ഇറാന്‍ പിന്തുണയുള്ള ഹൂത്തി മിലീഷ്യകള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ പരിക്കേറ്റവരുടെ എണ്ണം 10 ആയതായി സഖ്യസേന അറിയിച്ചു. ബുധനാഴ്ച രാത്രിയാണ് ജിസാന്‍ വിമാനത്താവളത്തിനു നേരെ സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ഉപയോഗിച്ച് ഹൂത്തികള്‍ ആക്രമണം നടത്തിയത്.


ആദ്യ ആക്രമണമുണ്ടായി അധിക സമയം കഴിയുന്നതിനു മുമ്പായി ജിസാന്‍ വിമാനത്താവളത്തിനു നേരെ വീണ്ടും ഡ്രോണ്‍ ആക്രമണ ശ്രമമുണ്ടായി. ഈ ഡ്രോണ്‍ ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുമ്പായി സഖ്യസേന വെടിവെച്ചിട്ടു. ആദ്യ ആക്രമണത്തില്‍ പരിക്കേറ്റവരില്‍ ആറു പേര്‍ സൗദികളാണ്. ഇവര്‍ യാത്രക്കാരും എയര്‍പോര്‍ട്ട് ജീവനക്കാരുമാണ്. എയര്‍പോര്‍ട്ട് ജീവനക്കാരായ മൂന്നു ബംഗ്ലാദേശുകാര്‍ക്കും ഒരു സുഡാനിക്കും ആക്രമണത്തില്‍ പരിക്കേറ്റു. ആരുടെയും പരിക്ക് സാരമല്ല. ഡ്രോണ്‍ ആക്രമണത്തില്‍ എയര്‍പോര്‍ട്ടിന്റെ മുന്‍വശത്തെ ചില്ലുകള്‍ തകരുകയും മറ്റു ചില കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.




Tags:    

Similar News