പാലക്കാട്:പട്ടാമ്പിയില്‍ വന്‍ സ്‌ഫോടകവസ്തു ശേഖരം കണ്ടെത്തി. ഓങ്ങല്ലൂര്‍ വാടാനാംകുറുശ്ശിയിലെ പറമ്പില്‍ നിന്നുമാണ് സ്‌ഫോടക വസ്തു കണ്ടെത്തിയത്. ഷൊര്‍ണൂര്‍ പോലിസും റവന്യു സംഘവും നടത്തിയ പരിശോധനയിലാണ് സ്‌ഫോടക ശേഖരം കണ്ടെത്തിയത്.
ക്വാറികളില്‍ പാറപൊട്ടക്കാന്‍ ഉപയോഗിക്കുന്ന തരം ജലാറ്റിന്‍ സ്റ്റിക്കുകളാണ് കണ്ടെത്തിയത്.വാടാനാംകുറുശ്ശി 10ാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറിക്ക് സമീപത്ത് നിന്നാണ് ഇവ കണ്ടെത്തിയത്.40 പെട്ടികളിലായി അടുക്കി വച്ച 8000ത്തോളം ജലാറ്റീന്‍ സ്റ്റിക്കുകളാണ് ഉണ്ടായിരുന്നത്. വസ്തുക്കള്‍ ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പോലിസില്‍ വിവരമറിയിക്കുകയായിരിന്നു.
ഷൊര്‍ണ്ണൂര്‍ പോലിസും പട്ടാമ്പി തഹസില്‍ദാറുടെ നേതൃത്വത്തിലുളള റവന്യൂ സംഘവും സ്ഥലത്ത് എത്തി പരിശോധന നടത്തി. സ്‌ഫോടക വസ്തുകള്‍ പോലിസ് കസ്‌റ്റെടിയിലെടത്തു. ക്വാറികളില്‍ പാറപൊട്ടക്കാന്‍ ഉപയോഗിക്കുന്നതിനാണ് സ്‌ഫോകട വസ്തുകള്‍ സൂക്ഷിച്ചതെന്നാണ് പ്രാഥമിക നിഗമനം. അതേസമയം ഇത്തരത്തിലുളള സ്‌ഫോടക വസ്തുകള്‍ വഴിയോരങ്ങളില്‍ കണ്ടെത്തിയതില്‍ നാട്ടുകാര്‍ ആശങ്കയിലാണ്.