ജാര്‍ഖണ്ഡില്‍ വീണ്ടും പട്ടിണിമരണം; മൂന്ന് വര്‍ഷത്തിനിടയില്‍ 23 പട്ടിണിമരണങ്ങള്‍
ജാര്‍ഖണ്ഡിലെ പട്ടിണിമരണങ്ങള്‍ നടന്ന പല കുടുംബങ്ങള്‍ക്കും റേഷന്‍കാര്‍ഡുകളില്ല. ചിലരുടെ കാര്യത്തില്‍ അജ്ഞാതമായ കാരണങ്ങളാലാണ് റേഷന്‍കാര്‍ഡ് ഇല്ലാതായതെങ്കില്‍ ചിലര്‍ക്ക് ആധാര്‍കാര്‍ഡ് ലിങ്ക് ചെയ്യാതിരുന്നതിനാലാണ്.
റാഞ്ചി: വീണ്ടും ഒരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനിരിക്കുന്ന ജാര്‍ഖണ്ഡില്‍ വീണ്ടും പട്ടിണിമരണം. ഗിരിദിന്‍ ജില്ലയിലെ ജമുഅ ബ്ലോക്കില്‍ ചിരുധനില്‍ ഗ്രാമത്തിലെ ഭിന്നശേഷിക്കാരിയായ സരസ്വതി ദേവിയാണ് പട്ടിണികിടന്ന് മരിച്ചത്. 48 വയസ്സായിരുന്നു. തന്റെ ഭാര്യ പട്ടിണി കിടന്നാണ് മരിച്ചതെന്ന് ഭര്‍ത്താവ് രാമേശ്വര്‍ തൂരി മാധ്യമങ്ങളോട് പറഞ്ഞു.
ഇക്കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ നടക്കുന്ന മൂന്നാമത്തെ പട്ടിണിമരണമാണ് ഇത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ ജാര്‍ഖണ്ഡില്‍ മൊത്തം 23 പേര്‍ ഇതേ രീതിയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
സാവിത്രി ദേവിയുടെ ഭര്‍ത്താവ് രാമേശ്വര്‍ തൂരി മരണസമയത്ത് വീട്ടിലില്ലായിരുന്നു. ഭക്ഷണം കഴിച്ചിട്ട് മൂന്നു ദിവസമായിരുന്നതിനാല്‍ അദ്ദേഹം ജോലി അന്വേഷിച്ച് പുറത്തുപോയി. വൈകീട്ട് വീട്ടിലെത്തിയപ്പോഴാണ് ഭാര്യ മരിച്ച വിവരം അറിയുന്നത്. ഒരു മാസമായി കുടുംബത്തില്‍ ആര്‍ക്കും തൊഴില്‍ ലഭിച്ചിരുന്നില്ല. മണ്‍കുടിലില്‍ താമസിക്കുന്ന കുടുംബത്തിന് റേഷന്‍കാര്‍ഡും ഇല്ലായിരുന്നു.
ദമ്പതിമാര്‍ക്ക് മൂന്നു മക്കളാണ്. മൂന്നു പേരും പലയിടങ്ങളിലാണ് താമസം. അവരും തൊഴിലന്വേഷിച്ച് പലയിടങ്ങളിലായിരുന്നെന്നാണ് വിവരം.
മരണം പട്ടിണി മൂലമല്ലെന്നും സാവിത്രിദേവിക്ക് മറ്റ് അസുഖങ്ങളുണ്ടായിരുന്നുവെന്നുമാണ് സര്‍ക്കാര്‍ വാദം. അത് സ്ഥിരീകരിക്കാന്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താനും പോലിസ് തയ്യാറായില്ല. പട്ടിണിമരണങ്ങള്‍ റിപോര്‍ട്ട് ചെയ്്താലും പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് മരണകാരണം സ്ഥിരീകരിക്കുന്ന പതിവ് ജാര്‍ഖണ്ഡ് സര്‍ക്കാരിനില്ല. നേരത്തെ നടന്ന 22 മരണങ്ങളിലും ഇതായിരുന്നു സ്ഥിതി.
ജാര്‍ഖണ്ഡിലെ പട്ടിണിമരണങ്ങള്‍ നടന്ന പല കുടുംബങ്ങള്‍ക്കും റേഷന്‍കാര്‍ഡുകളില്ല. ചിലരുടെ കാര്യത്തില്‍ അജ്ഞാതമായ കാരണങ്ങളാലാണ് റേഷന്‍കാര്‍ഡ് ഇല്ലാതായതെങ്കില്‍ ചിലര്‍ക്ക് ആധാര്‍കാര്‍ഡ് ലിങ്ക് ചെയ്യാതിരുന്നതിനാലാണ്. സരസ്വതീദേവിയുടെ കുടുംബത്തിന്റെ കാര്‍ഡ് കാന്‍സല്‍ ചെയ്യാന്‍ കാരണമെന്താണ് പറഞ്ഞിരുന്നില്ല. പുതുക്കിയ കാര്‍ഡിനുളള അപേക്ഷ നല്‍കിയിരുന്നെങ്കിലും ഇതുവരെയും കാര്‍ഡ്് ലഭിച്ചിട്ടില്ല. കാര്‍ഡ് പുതക്കാന്‍ 2000 രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന് സ്ഥലം എംഎല്‍എ രാജ്കുമാര്‍ യാദവ് ആരോപിച്ചു.