ന്യൂഡല്‍ഹി: കശ്മീരിലെ ഹുറിയത്ത് നേതാവും അന്തരിച്ച സയ്യിദ് അലി ഷാ ഗീലാനിയുടെ മരുമകനുമായ അല്‍ത്താഫ് അഹമ്മദ് ഷാ ചൊവ്വാഴ്ച ഡല്‍ഹി എയിംസ് ആശുപത്രിയില്‍ അന്തരിച്ചു.
തിഹാര്‍ ജയിലില്‍ തടവില്‍ കഴിയുന്നതിനിടെയാണ് മരണം. അര്‍ബുദബാധിതനായിരുന്നു. രോഗം മൂര്‍ച്ഛിച്ച അദ്ദേഹത്തെ ആദ്യം റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലേക്കും പിന്നീട് ചികിത്സയ്ക്കായി എയിംസിലേക്കും മാറ്റിയതായി കുടുംബവൃത്തങ്ങള്‍ പറഞ്ഞു.
തീവ്രവാദ ഫണ്ടിംഗ് കേസില്‍ 2018ല്‍ ഷായെ മറ്റ് നിരവധി നേതാക്കള്‍ക്കൊപ്പം എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. അന്നുമുതല്‍ ഡല്‍ഹിയിലെ തിഹാര്‍ ജയിലിലാണ്.
രോഗം മൂര്‍ച്ഛിച്ചിനെത്തുടര്‍ന്ന് ജാമ്യം നല്‍കണമെന്ന മകള്‍ ദീര്‍ഘനാളായി അപേക്ഷിച്ചിരുന്നെങ്കിലും പരിഗണിക്കപ്പെട്ടിരുന്നില്ല.