ഇപ്പോഴല്ലെങ്കില്‍ ഒരിക്കലുമില്ല; മോസ്‌കുകളിലെ ഉച്ചഭാഷിണി നീക്കം ചെയ്യാന്‍ അന്ത്യശാസനം നല്‍കി രാജ് താക്കറെ

Update: 2022-05-02 10:11 GMT

ഔദംഗബാദ്: മുസ് ലിംപള്ളികളിലെ ഉച്ചഭാഷിണി മതപ്രശ്‌നമല്ലെന്നും സാമൂഹികപ്രശ്‌നമാണെന്നും മെയ് മൂന്നിനുള്ളില്‍ നീക്കം ചെയ്യണമെന്നുമുള്ള അന്ത്യശാസനം രാജ് താക്കറെ ആവര്‍ത്തിച്ചു.

'ഇപ്പോഴില്ലെങ്കില്‍ ഇനിയില്ല. എല്ലാ ഉച്ചഭാഷിണികളും മെയ് മൂന്നുനുള്ളില്‍ നീക്കം ചെയ്യണം. ചെറിയപെരുന്നാളിനുശേഷം  ഒരു ശബ്ദവും കേള്‍ക്കരുത്. അതല്ലെങ്കില്‍ എല്ലാ ഹിന്ദുക്കളും ഹനുമാന്‍ ചാലിസ പള്ളികള്‍ക്കുമുന്നില്‍ ആലപിക്കും, ഇരട്ടി ശബ്ദത്തില്‍'- ഔദംഗബാദില്‍ വിളിച്ചുചേര്‍ത്ത റാലിയില്‍ രാജ് താക്കറെ പ്രഖ്യാപിച്ചു.

രാജ്യത്തെ എല്ലാ ആരാധനാലയങ്ങളില്‍നിന്നും ഉച്ചഭാഷിണികള്‍ എടുത്തുമാറ്റണമെന്നും രാജ് താക്കറെ ആവശ്യപ്പെട്ടു. എന്നാല്‍ പള്ളികളില്‍നിന്ന് ഉച്ചഭാഷിണി നീക്കം ചെയ്ത ശേഷംമാത്രമേ അത് നടപ്പാക്കാവൂ. മെയ് മൂന്നിനുള്ളില്‍ താന്‍നല്‍കിയ അന്ത്യശാസനം നടപ്പാക്കിയില്ലെങ്കില്‍ അനന്തരഫലങ്ങള്‍ക്ക് ഉത്തരവാദിയായിരിക്കുകയില്ല. സംസ്ഥാനത്ത് അസ്വസ്ഥതയുണ്ടാക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും രാജ് താക്കറെ ഭീഷണി മുഴക്കി.

'ഉച്ചഭാഷിണി ഒരു സാമൂഹികപ്രശ്‌നമാണ് മതപ്രശ്‌നമല്ല, എന്നാല്‍ മുസ് ലിംകള്‍ അതിനെ ഒരു മതപ്രശ്‌നമായി കാണുകയാണെങ്കില്‍ ഹിന്ദുക്കളും അങ്ങനെ കാണും. ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നത് നിയമവുദ്ധമാണ്. യുപി അതൊഴിവാക്കി. എന്തുകൊണ്ട് മഹാരാഷ്ട്രക്ക് പറ്റില്ലെന്നും' അദ്ദേഹം ചോദിച്ചു. 


Tags:    

Similar News