സാമ്പത്തിക ക്രമക്കേട്: രാജ് താക്കറെ ഇഡി ഉദ്യോഗസ്ഥര്‍ക്കു മുമ്പില്‍ ഹാജരായി
ഇന്‍ഫ്രാസ്ട്രക്ചര്‍ ലീസിങ് ആന്‍ഡ് ഫീനാന്‍ഷ്യല്‍ സര്‍വീസസ് (ഐഎല്‍ ആന്‍ഡ് എഫ്എസ്), കോഹീനൂര്‍ സിടിഎന്‍എല്‍ എന്നീ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് രാജ് താക്കറെയ്ക്ക് സമന്‍സ് അയച്ചിരുന്നു. ഇതിനെതുടര്‍ന്നാണ് രാജ് താക്കറെ ഇഡി ഉദ്യോഗസ്ഥര്‍ക്കു മുമ്പില്‍ ഹാജരായത്.
മുംബൈ: മഹാരാഷ്ട്രാ നവനിര്‍മാണ്‍ സേന തലവന്‍ രാജ് താക്കറെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരായി. ഇന്‍ഫ്രാസ്ട്രക്ചര്‍ ലീസിങ് ആന്‍ഡ് ഫീനാന്‍ഷ്യല്‍ സര്‍വീസസ് (ഐഎല്‍ ആന്‍ഡ് എഫ്എസ്), കോഹീനൂര്‍ സിടിഎന്‍എല്‍ എന്നീ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് രാജ് താക്കറെയ്ക്ക് സമന്‍സ് അയച്ചിരുന്നു. ഇതിനെതുടര്‍ന്നാണ് രാജ് താക്കറെ ഇഡി ഉദ്യോഗസ്ഥര്‍ക്കു മുമ്പില്‍ ഹാജരായത്.
അതിനിടെ എംഎന്‍എസ് പ്രവര്‍ത്തകര്‍ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് മുംബൈ നഗരത്തിന്റെ പലഭാഗത്തും പോലിസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മറൈന്‍ െ്രെഡവ്, എംആര്‍എ മാര്‍ഗ്, ദാദര്‍, ആസാദ് മൈദാന്‍ എന്നി പോലിസ് സ്‌റ്റേഷനുകളുടെ പരിധിയിലാണ് 114ാം വകുപ്പ് പ്രകാരം നാലിലധികം പേര്‍ കൂട്ടംകൂടുന്നത് പോലിസ് തടഞ്ഞത്. ഇഡി ഓഫിസ് പരിസരത്തും രാജ് താക്കറെയുടെ വസതിയുടെയും എംഎന്‍എസ് ഓഫിസിന്റെയും പരിസരങ്ങളിലും പോലിസ് അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്.എംഎന്‍എസ് നേതാവ് സന്ദീപ് ദേശ്പാണ്ഡെയെ മുംബൈ പോലിസ് നേരത്തെ കസ്റ്റഡിയില്‍ എടുത്തിരുന്നു. രാജ് താക്കറെയ്ക്ക് ഇഡി സമന്‍സ് അയച്ചതിന് പിന്നാലെ എംഎന്‍എസ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നുവെങ്കിലും രാജ് താക്കറെയുടെ അഭ്യര്‍ഥന പ്രകാരം പിന്നീട് പിന്‍വലിച്ചു.