'ഇവിടെ കാല് കുത്തിയാല്‍ ചെരുപ്പ് കൊണ്ടായിരിക്കും സ്വീകരണം' ; ബി.ജെ.പിയെ വിലക്കി ഹരിയാനയിലെ ഗ്രാമങ്ങള്‍

Update: 2020-12-28 16:31 GMT

ചണ്ഡീഗഢ്: ഹരിയാനയിലെ ഖരീദാബാദില്‍ ബി.ജെ.പിയെ വിലക്കുന്ന ബാനറുമായി ഗ്രാമീണര്‍. കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് യോഗം ചേര്‍ന്നാണ് ബി.ജെ.പിയ്ക്കും സഖ്യകക്ഷിയായ ജെ.ജെ.പിയ്ക്കും ഗ്രാമീണര്‍ വിലക്ക് പ്രഖ്യാപിച്ചത്. ഹരിയാന മുഖ്യമന്ത്രിയോ ഉപമുഖ്യമന്ത്രിയോ ഗ്രാമത്തില്‍ കാല് കുത്തരുതെന്നും വന്നാല്‍ ചെരിപ്പ് കൊണ്ടായിരിക്കും സ്വീകരിക്കുകയെന്നുമാണ് ഗ്രാമീണര്‍ പറയുന്നത്. പ്രക്ഷോഭം നടത്തുന്ന കര്‍ഷകരെ ഭിന്നിപ്പിക്കാന്‍ ഹരിയാന സര്‍ക്കാര്‍ ശ്രമിക്കുകയാണ്. കര്‍ഷകര്‍ക്ക് അനുകൂലമായി സംസാരിക്കുന്നവര്‍ക്ക് മാത്രമെ ഗ്രാമത്തിലേക്ക് പ്രവേശനമുള്ളൂവെന്നും ഗ്രാമവാസികള്‍ പറഞ്ഞു. വിലക്ക് പ്രഖ്യാപിച്ച് ബാനറും ഗ്രാമത്തില്‍ തൂക്കിയിട്ടുണ്ട്.


മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണമെന്നാണ് ഗ്രാമവാസികള്‍ ആവശ്യപ്പെടുന്നത്. കര്‍ഷകരുടെ താല്‍പര്യത്തിന്റെ മറവില്‍ നടപ്പാക്കിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷക സൗഹൃദമല്ലെന്നും അവ ഒരു സാഹചര്യത്തിലും അംഗീകരിക്കില്ലെന്നും കര്‍ഷകര്‍ പറഞ്ഞു. നിയമങ്ങള്‍ നിര്‍മിച്ച് കര്‍ഷകരെ നാശത്തിന്റെ വക്കിലെത്തിക്കാന്‍ അധികാരത്തിലിരിക്കുന്ന നേതാക്കള്‍ ശ്രമിക്കുകയാണെന്ന് കര്‍ഷകന്‍ ഗുര്‍ലാല്‍ സിംഗ് പറഞ്ഞു. മാത്രമല്ല, ഈ നിയമങ്ങളെ എതിര്‍ക്കുന്ന കര്‍ഷകരെ തീവ്രവാദികളായി പ്രഖ്യാപിക്കുകയും തീവ്രവാദികള്‍, ഖാലിസ്ഥാനി എന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്നു. ഇത് ഒരിക്കലും അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.




Tags:    

Similar News