ഇഫ്താർ സംഗമവും, റിലീഫ് വിതരണവും നടത്തി

Update: 2025-03-21 14:12 GMT
ഇഫ്താർ സംഗമവും, റിലീഫ് വിതരണവും നടത്തി

കാസറകോഡ്:കടവത്ത്നായന്മാർമൂല ഗൾഫ് കടവത്ത് കൂട്ടായ്മ ഇഫ്താർ സംഗമവും , പൊതുപരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെയും ,വിവിധ കോഴ്സുകളിൽ പഠനം പൂർത്തിയാക്കിയ മുഅല്ലിമീങ്ങളെയും പള്ളി ഖത്തീബിനെയും ആദരിച്ചു .

കടവത്ത് ജംഗ്ഷനിൽ നടന്ന പരിപാടിയിൽ പഴയകാല പ്രവാസിയും ആദി ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡണ്ടുമായ മഹ്മൂദ് പി എ അധ്യക്ഷത വഹിച്ചു . ഖത്തീബ് ജവാദ് ദാരിമി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ സമസ്തപൊതു പരീക്ഷയിൽ ഏഴാംക്ലാസിൽ നിന്നും ടോപ് പ്ലസ് വിജയം കരസ്ഥമാക്കിയ ആയിഷ മനൽ ആയിഷത്ത് നുസ എന്നിവരെയും ഡിസ്റ്റിങ്ഷൻ നേടിയ നഫീസത്ത് ഷഹദാന ഹാജറ നുഹ എന്നി വിദ്യാർത്ഥികളെയും ദാരിമി പഠനം പൂർത്തിയാക്കിയ അഹമ്മദ് സുഹൈറിനെയും ഫൈസി പഠനം പൂർത്തിയാക്കിയ മുഹമ്മദ് മുഫാദ് എന്നിവരെയും സദർ മുഅല്ലിം ജവാദ് ദാരിമി മദ്രസാ അധ്യാപകരായ ഹാരിസ് മൗലവി ഇസ്മായിൽ മൗലവി എന്നിവരെയും ആദരിച്ചു. കിറ്റ് വിതരണവും ഇഫ്താർ വിരുന്നും ഒരുക്കി.

ബഷീർ കടവത്ത് , ഹാരിസ് പി എം , സുബൈർ പി എം , സെഫിൻ പാടൂർ, മുഹമ്മദാലി, എന്നിവർ സംസാരിച്ചു .

Similar News