സൗദിയില്‍ നിയമം ലംഘിച്ച് മരംമുറിയും വിറകുവില്‍പ്പനയും; 52 പേര്‍ പിടിയില്‍
181 ലോറികളും പിക്കപ്പുകളും ഹൈവേ സുരക്ഷാ സേന കസ്റ്റഡിയിലെടുത്തു.
റിയാദ്: നിയമം ലംഘിച്ച് വിറക് വില്‍പന നടത്തിയ 52 പേരെ ഹൈവേ സുരക്ഷാ സേന പിടികൂടി. പിടിയിലായവരില്‍ 45 പേര്‍ സൗദി പൗരന്മാരും സുഡാന്‍, അഫ്ഗാനിസ്ഥാന്‍, ഈജിപ്ത്, യെമന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഏഴു പേരുമാണ് ഉള്ളത്. വിറക് കടത്തുകയായിരുന്ന
181 ലോറികളും പിക്കപ്പുകളും ഹൈവേ സുരക്ഷാ സേന കസ്റ്റഡിയിലെടുത്തു. റിയാദ്, മക്ക, മദീന, അല്‍ഖസീം, കിഴക്കന്‍ പ്രവിശ്യ, ഹായില്‍, അല്‍ജൗഫ്, ഉത്തര അതിര്‍ത്തി പ്രവിശ്യ, നജ്റാന്‍, അസീര്‍, അല്‍ബാഹ, ജിസാന്‍ എന്നീ പ്രവിശ്യകളില്‍ നിന്നാണ് ഇവര്‍ പിടിയിലായത്.
ദക്ഷിണ റിയാദിലെ ബദ്ര്‍ ഡിസ്ട്രിക്ടില്‍ രണ്ടു കേന്ദ്രങ്ങളില്‍ വില്‍പനക്കു സൂക്ഷിച്ച 93 ടണ്‍ വിറക് പരിസ്ഥിതി സുരക്ഷാ സേന പിടികൂടി. പാക്കിസ്ഥാനികളും ബംഗ്ലാദേശുകാരുമായ 17 പേര്‍ ചേര്‍ന്നാണ് വിറക് വില്‍പന കേന്ദ്രങ്ങള്‍ നടത്തിയിരുന്നത്.