റിയാദില്‍ മോഷണശ്രമം ചെറുക്കുന്നതിനിടെ മലയാളി കുത്തേറ്റ് മരിച്ചു

Update: 2023-06-14 11:31 GMT
റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ മോഷണശ്രമം ചെറുക്കുന്നതിനിടെ മലയാളി കുത്തേറ്റ് മരിച്ചു. അറബിയുടെ വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന തൃശൂര്‍ പേരിങ്ങോട്ടുകര സ്വദേശി കാരിപ്പം കുളം അശ്‌റഫ്(43) ആണ് കൊല്ലപ്പെട്ടത്. ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ഉമ്മുല്‍ ഹമാം സെക്ടര്‍ അംഗമാണ് അശ്‌റഫ്. റിയാദിലെ എക്‌സിറ്റ് നാലിലുള്ള പാര്‍ക്കില്‍ ഇരിക്കുന്നതിനിടെ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. കുത്തേറ്റ അശ്‌റഫിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ സൗദി ജര്‍മ്മന്‍ ആശുപത്രിയില്‍ മരണപ്പെടുകയായിരുന്നു. ഭാര്യ: ഷഹാന. പിതാവ്: ഇസ്മായില്‍. മാതാവ്: സുഹ്‌റ, സഹോദരന്‍: ഷനാബ്.
Tags:    

Similar News