റിയാദില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് യുവതിയും ബാലികയും മരിച്ചു

Update: 2023-04-24 15:35 GMT
റിയാദില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് യുവതിയും ബാലികയും മരിച്ചു

റിയാദ്: റിയാദിനടുത്ത് അല്‍ ഖാസിറയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ട് ബാലിക ഉള്‍പ്പെടെ രണ്ടുമരണം. മലപ്പുറം ജില്ലയിലെ ഉള്ളണം നോര്‍ത്ത് മുണ്ടിയന്‍കാവ് ചെറാച്ചന്‍ വീട്ടില്‍ ഇസ്ഹാഖ്-ഫാത്തിമ റുബിയ ദമ്പതികളുടെ മകള്‍ ഫാത്തിമ സൈഷ(മൂന്ന്), മലപ്പുറം ജില്ലയിലെ കൊടക്കാട് ആലിന്‍ചുവട് പുഴക്കലകത്ത് മുഹമ്മദ് റാഫിയുടെ ഭാര്യ മുഹ്‌സിനത്ത്(32) എന്നിവരാണ് മരണപ്പെട്ടത്. ജിദ്ദയില്‍ നിന്ന് റിയാദിലേക്ക് വരികയായിരുന്ന ഇവരുടെ കാര്‍ റിയാദില്‍ നിന്ന് 350 കിലോ മീറ്റര്‍ അകലെ അല്‍ ഖാസിറയിലാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെയാണ് അപകടം. ജിദ്ദയില്‍ പ്രവാസികളായ ഇവര്‍ പെരുന്നാള്‍ അവധി പ്രമാണിച്ച് ഞായറാഴ്ച വൈകീട്ട് റിയാദിലേക്ക് പുറപ്പെട്ടതായിരുന്നു. മൃതദേഹങ്ങള്‍ അല്‍ ഖസ്‌റ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Tags:    

Similar News