ജീവനക്കാരുടെ സാങ്കല്പിക പ്രളയഭീഷണി; മാള സബ്ട്രഷറി അടച്ചു
കാല വര്‍ഷവുമായി ബന്ധപ്പെട്ട പ്രതികൂല സാഹചര്യത്തില്‍ പ്രളയഭീഷണി ഒഴിവാക്കാന്‍ ഈമാസം 10 മുതല്‍ സബ്ട്രഷറിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി ഇരിങ്ങാലക്കുട ജില്ലാ ട്രഷറിയിലേക്ക് മാറ്റിയെന്നാണ് ഇതു സംബന്ധിച്ച് ട്രഷറി ഓഫിസറുടെ വിശദീകരണം.
മാള: ട്രഷറി ജീവനക്കാരുടെ സാങ്കല്പിക പ്രളയഭീഷണിയെ തുടര്‍ന്ന് മാള സബ്ട്രഷറി അടച്ചു. പെന്ഷന് വാങ്ങാനും മറ്റാവശ്യങ്ങള്‍ക്കുമായി എത്തിയ വൃദ്ധരടക്കമുള്ളവര്‍ ആവശ്യങ്ങള്‍ നിറവേറ്റാനാവാതെ തിരിച്ചുപോയി. കാല വര്‍ഷവുമായി ബന്ധപ്പെട്ട പ്രതികൂല സാഹചര്യത്തില്‍ പ്രളയഭീഷണി ഒഴിവാക്കാന്‍ ഈമാസം 10 മുതല്‍ സബ്ട്രഷറിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി ഇരിങ്ങാലക്കുട ജില്ലാ ട്രഷറിയിലേക്ക് മാറ്റിയെന്നാണ് ഇതു സംബന്ധിച്ച് ട്രഷറി ഓഫിസറുടെ വിശദീകരണം.
എന്നാല്‍, നിലവില്‍ ഒരു പ്രളയഭീഷണിയുമില്ലാതെ ട്രഷറി അടച്ചത് ഉദ്യോഗസ്ഥ ഗൂഢാലോചനയുടെ ഭാഗമാണെന്ന് പെന്‍ഷനേഴ്സ് ആരോപിച്ചു.
വി ആര് സുനില്‍കുമാര്‍ എംഎല്‍എ ഈ വിഷയത്തില്‍ ഇടപെടുകയും അനാവശ്യമായി ട്രഷറി അടച്ചിട്ടതില്‍ ജില്ലാ ട്രഷറി ഓഫിസറോട് വിശദീകരണം തേടുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ ട്രഷറി ജീവനക്കാരുടെ സാങ്കല്പിക പ്രളയഭീഷണിയെ തുടര്‍ന്ന് മാള സബ്ട്രഷറി അടച്ച സംഭത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥരുടെ മേല്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവര്ത്തകന് ഷാന്റി ജോസഫ് തട്ടകത്ത് മുഖ്യമന്ത്രിക്കും ജില്ലാ കലക്ടര്‍ക്കും പരാതി നല്കി.
നിരവധി പ്രായം ചെന്നവരും മറ്റും പെന്ഷന് വാങ്ങാനും മറ്റ് ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാത്ത സാഹചര്യം ഉണ്ടെന്നും അനാവശ്യമായി ജനങ്ങളില്‍ അനാവശ്യ പ്രളയ ഭീതി സ്യഷ്ടിക്കുകയാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.