പട്ടികജാതി പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് ഉടന്‍ വിതരണം ചെയ്യുക; എസ്ഡിപിഐ കലക്ട്രേറ്റ് ധര്‍ണ്ണ ഒക്ടോബര്‍ 20ന്

Update: 2022-10-15 06:05 GMT

കോഴിക്കോട്: തടഞ്ഞു വെച്ച പട്ടികജാതിപട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് ഉടന്‍ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ഒക്ടോബര്‍ 20 വ്യാഴം കോഴിക്കോട് കലക്ട്രേറ്റിന് മുന്നില്‍ ധര്‍ണ സംഘടിപ്പിക്കുവാന്‍ എസ്ഡിപി ഐ ജില്ല കമ്മിറ്റി തീരുമാനിച്ചു. രാവിലെ 10.30 ന് നടക്കുന്ന ധര്‍ണ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ ഉദ്ഘാടനം ചെയ്യും. ഒക്ടോബര്‍ 2 മുതല്‍ നടന്നു വരുന്ന ലഹരിക്കെതിരെ കൈ കോര്‍ക്കാം എന്ന കാംപയിന്റെ അവലോകനം നടത്തി.

ഒക്ടോബര്‍ 16 ന് മണ്ഡലം തലത്തില്‍ ലഹരി വിരുദ്ധ സംഗമങ്ങളും 23 ന് മുഴുവന്‍ വീടുകളില്‍ ലഘുലേഖ വിതരണവും നടത്തും. ബ്രാഞ്ച് തലങ്ങളില്‍ ജനകീയ ഒപ്പ് ശേഖരണം, ബോധവത്കരണം, കൂട്ടയോട്ടം, ബോര്‍ഡ് സ്ഥാപിക്കല്‍, കൗണ്‍സലിംഗ് സംഘടിപ്പിക്കും. ജില്ല പ്രസിഡന്റ് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ വാഹിദ് ചെറുവറ്റ, കെ.ജലീല്‍ സഖാഫി, ജനറല്‍ സെക്രട്ടറി ഓര്‍ഗനൈസിംഗ് എ.പി നാസര്‍, സെക്രട്ടറിമാരായ കെ.പി ഗോപി , പി.ടി അഹമ്മദ്, റഹ്മത്ത് നെല്ലൂളി , കെ.ഷെമീര്‍ , ജില്ല കമ്മിറ്റി അംഗങ്ങളായ പി.വി.ജോര്‍ജ് , കെ.വി.പി ഷാജഹാന്‍, സലീം കാരാടി , സിടി അഷ്‌റഫ്, എം.അഹമ്മദ് മാസ്റ്റര്‍, എം.പി കുഞ്ഞമ്മദ്, പി.ടി അബ്ദുല്‍ ഖയ്യും , വിവിധ മണ്ഡലങ്ങളെ പ്രതിനീധീകരിച്ച് ഷംസീര്‍ ചോമ്പാല , കെ.കെ ബഷീര്‍ (വടകര), സി.കെ റഹീം മാസ്റ്റര്‍, കെ.പി അസീസ്, വി. ബഷീര്‍ (നാദാപുരം), നവാസ് കണ്ണാടി (കുറ്റിയാടി ) ഹമീദ് എടവരാട്, സി.കെ കുഞ്ഞിമൊയ്തീന്‍ മാസ്റ്റര്‍ (പേരാമ്പ്ര), ജലീല്‍ പയ്യോളി (കൊയിലാണ്ടി), നവാസ് നടുവണ്ണൂര്‍ (ബാലുശേരി), ടി പി യൂസഫ് , റസാഖ് കൊന്തളത്ത് ( കൊടുവള്ളി), ടി പി മുഹമ്മദ്, എം.കെ.അഷ്‌റഫ്, സലാം ഹാജി (തിരുവമ്പാടി) പി.റഷീദ്, അഷ്‌റഫ് പെരുമണ്ണ (കുന്ദമംഗലം), നിസാര്‍ ചെറുവറ്റ (എലത്തൂര്‍ ), കബീര്‍ വെള്ളയില്‍, ശാഫി.പി (നോര്‍ത്ത് ) കെ.പി ജാഫര്‍ , പി.വി മുഹമ്മദ് ഷിജി (സൗത്ത്), എം.എ സലീം, ഷാനവാസ് മാത്തോട്ടം (ബേപ്പൂര്‍ ) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജില്ല ജനറല്‍ സെക്രട്ടറി എന്‍.കെ റഷീദ് ഉമരി സ്വാഗതവും, ട്രഷറര്‍ ടി.കെ അബ്ദുല്‍ അസീസ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

Tags:    

Similar News