സ്റ്റോക് എക്‌സ്‌ചേഞ്ച് ആക്രമണം: ഇന്ത്യയെ പഴിചാരി പാകിസ്താന്‍
ആക്രമണത്തിന്റെ ഉത്തരവാദിത്വം ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തിരുന്നു.
ഇസ്‌ലാമാബാദ്: കറാച്ചിയിലെ സ്റ്റോക് എക്‌സേഞ്ചില്‍ കഴിഞ്ഞ ദിവസമുണ്ടായ ആക്രണത്തിന്റെ പേരില്‍ ഇന്ത്യയെ പഴിചാരി പാകിസ്താന്‍. ' ഒരു സംശയവും വേണ്ട, കറാച്ചിയിലെ സ്റ്റോക് എക്‌സചേഞ്ച് കെട്ടിടത്തില്‍ നടന്ന ആക്രമണത്തിനു പിറകില്‍ ഇന്ത്യയാണ്' - പാര്‍ലമെന്റില്‍ ഇംറാന്‍ ആരോപിച്ചു.
ജൂണ്‍ 29നാണ് ആയുധധാരികളായ നാലുപേര്‍ സ്റ്റോക് എക്‌സ്‌ചേഞ്ച് കെട്ടിടത്തില്‍ വെടിവെയ്പ്പു നടത്തിയത്. സംഭവത്തില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും ഒരു പൊലീസുകാരനും കൊല്ലപ്പെട്ടിരുന്നു. തോക്കുകളും ഗ്രനേഡുകളുമായി നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. അക്രമത്തിന്റെ ഉത്തരവാദിത്വം ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തിരുന്നു. അതിനു പിറകെയാണ് ഇന്ത്യക്കെതിരെ വിരല്‍ ചൂണ്ടി ഇംറാന്‍ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയത്.