തന്റെ സര്‍ക്കാരിനെതിരേയുള്ള ഗൂഢാലോചനക്കു പിന്നില്‍ യുഎസ് നയതന്ത്രജ്ഞനെന്ന് ഇമ്രാന്‍ഖാന്‍

Update: 2022-04-04 02:04 GMT

ഇസ് ലാമാബാദ്: തന്റെ സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമങ്ങളില്‍ പ്രധാന പങ്കുവഹിച്ചത് യുഎസ് നയതന്ത്രജ്ഞനെന്ന കടുത്ത ആരോപണവുമായി ഇമ്രാന്‍ ഖാന്‍. പ്രതിപക്ഷവുമായി ചേര്‍ന്ന് അവിശ്വാസപ്രമേയം അവതരിപ്പിക്കാനുള്ള നീക്കം നടത്തിയതിനുപിന്നിലും അദ്ദേഹമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇടപെടല്‍ നടത്തിയ ഉദ്യോഗസ്ഥന്റെ പേരുവിവരങ്ങളും ഇമ്രാന്‍ഖാന്‍ പുറത്തുവിട്ടു.

ഡെപ്യൂട്ടി സ്പീക്കര്‍ അവിശ്വാസപ്രമേയത്തിന് അനുമതി നിഷേധിച്ചതിനുശേഷം വിളിച്ചുചേര്‍ത്ത തെഹ്രീക്ക് ഇ ഇന്‍സാഫ് പ്രതിനിധികളുടെ യോഗത്തിലാണ് ഈ ആരോപണം ഉന്നയിച്ചത്.

യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ ദക്ഷിണേഷ്യന്‍ കാര്യങ്ങളുടെ പ്രതിനിധിയും ഉന്നത അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥനുമായ ലു തന്റെ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള 'വിദേശ ഗൂഢാലോചന'യില്‍ പങ്കാളിയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. പാക് പ്രതിപക്ഷനേതാക്കള്‍ ആരോപണങ്ങള്‍ നിഷേധിച്ചു. 

അവിശ്വാസപ്രമേയം തള്ളിയതിനു തൊട്ടുപിന്നാലെ പാര്‍ലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്താന്‍ പ്രസിഡന്റിനോട് ഇമ്രാന്‍ ശുപാര്‍ശ ചെയ്തു. പ്രസിഡന്റും ശുപാര്‍ശ അംഗീകരിച്ചു. 

യുഎസ് നയങ്ങളെ വിമര്‍ശിച്ചതും തന്റെ വിദേശനയവുമാണ് യുഎസ് നേതൃത്വത്തെ പ്രകോപിപ്പിച്ചതെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. 

Tags:    

Similar News