എറണാകുളത്ത് കൊവിഡ് സ്ഥിരീകരിച്ചത് 393 പേര്‍ക്ക്

Update: 2022-02-27 15:38 GMT

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 393 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കം വഴി 355 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അതില്‍ ഉറവിടമറിയാത്തവര്‍ 34 പേരും ആരോഗ്യ പ്രവര്‍ത്തകര്‍ 4ഉം പേരുണ്ട്. 881 പേര്‍ രോഗ മുക്തി നേടി.

ഇന്ന് 554 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 12,73 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 7,781 ആണ്. ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5,080 ആണ്.

ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് 19 പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 4,698 സാംപിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ഇന്ന് നടന്ന കൊവിഡ് വാക്‌സിനേഷനില്‍ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 236 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. ഇതില്‍ 30 ആദ്യ ഡോസും, 199 സെക്കന്റ് ഡോസുമാണ്. കോവിഷീല്‍ഡ് 218 ഡോസും, 18 ഡോസ് കോവാക്‌സിനുമാണ് വിതരണം ചെയ്തത്.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, മുന്നണിപ്പോരാളികള്‍ തുടങ്ങിയവര്‍ക്കുള്ള കരുതല്‍ ഡോസായി 7 ഡോസ് വാക്‌സിനാണ് ഇന്ന് വിതരണം ചെയ്തത്. ആകെ 94,756 ഡോസ് മുന്‍കരുതല്‍ ഡോസ് നല്‍കി.

ജില്ലയില്‍ ഇതുവരെ 59,80,567 ഡോസ് വാക്‌സിനാണ് നല്‍കിയത്. 32,10,353 ആദ്യ ഡോസ് വാക്‌സിനും 26,75,458 സെക്കന്റ് ഡോസ് വാക്‌സിനും നല്‍കി. ഇതില്‍ 52,04,644 ഡോസ് കോവിഷീല്‍ഡും, 7,59,198 ഡോസ് കോവാക്‌സിനും 16,725 ഡോസ് സുപ്ട്‌നിക് വാക്‌സിനുമാണ്.

Similar News