കൊച്ചിയില്‍ വനിതാ ഡോക്ടര്‍ ഫ്‌ലാറ്റില്‍നിന്ന് ചാടി മരിച്ചനിലയില്‍

Update: 2022-02-26 17:22 GMT

കൊച്ചി; കൊച്ചിയിലെ ചിറ്റൂരില്‍ വനിതാ ഡോക്ടറെ ഫ്‌ലാറ്റില്‍ നിന്ന് ചാടിമരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട പുല്ലാട് കുളത്തുമ്മാട്ടക്കല്‍ ജോര്‍ജ് എബ്രഹാമിന്റെ മകള്‍ രേഷ്മ ആന്‍ എബ്രഹാമാണ് മരിച്ചത്. 27 വയസ്സായിരുന്നു.

കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ റസിഡന്റ് ഡോക്ടറായി പ്രവര്‍ത്തിച്ചുവരികയാണ്.

ചിറ്റൂരിലെ ഫ്‌ലാറ്റിലെ പതിനാലാം നിലയില്‍നിന്നാണ് ചാടിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Similar News