കോട്ടയം ജില്ലയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒക്‌ടോബര്‍ 25 വരെ അവധി അനുവദിക്കില്ല
കോട്ടയം: അടിയന്തര ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജീവനക്കാരുടെ സേവനം ഉറപ്പാക്കുന്നതിനായി ഒക്‌ടോബര്‍ 25 വരെ കോട്ടയം ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അവധി അനുവദിക്കില്ല. വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികള്‍ ഇതു സംബന്ധിച്ച നിര്‍ദേശം എല്ലാ ഓഫിസുകള്‍ക്കും നല്‍കാന്‍ ഉത്തരവായി.
24 മണിക്കൂറും സജ്ജമായിരിക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് വിട്ട് മറ്റു ജില്ലകളിലേക്ക് പോകാന്‍ പാടുള്ളതല്ല. അവശ്യസര്‍വീസ് വിഭാഗങ്ങളില്‍പ്പെടുന്ന വകുപ്പുകളുടെ ഓഫിസുകളും അവശ്യമെങ്കില്‍ മറ്റ് ഓഫിസുകളും അവധി ദിവസങ്ങളിലും പ്രവര്‍ത്തിക്കും.