റഷ്യയില്‍ സ്പുട്‌നിക്ക് 5 വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 1 ദശലക്ഷം കവിഞ്ഞു

Update: 2021-01-06 13:18 GMT

മോസ്‌കോ: റഷ്യയില്‍ സ്പുട്‌നിക് 5 വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 1 ദശലക്ഷം കവിഞ്ഞു. ഒഫീഷ്യല്‍ വാക്‌സിന്‍ ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് ഈ വിവരം പുറത്തുവിട്ടത്.

ലോകത്തെ ഏറ്റവും ആദ്യത്തെ കൊവിഡ് വാക്‌സിനാണ് സ്പുട്‌നിക്. റഷ്യയുടെ ആദ്യത്തെ ഉപഗ്രഹത്തിന്റെ പേര് അനുകരിച്ചാണ് വാക്‌സിന് അതേ പേര് നല്‍കിയത്.

സ്പുട്‌നിക് 5, 95 ശതമാനം ഫലപ്രദമാണെന്ന് വാക്‌സിന്‍ വികസിപ്പിച്ച കാര്യം പുറത്തുവിട്ടുകൊണ്ട് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ അവകാശപ്പെട്ടിരുന്നു.

അതേസമയം ആരോഗ്യമന്ത്രാലയത്തിലെ ചില വിദഗ്ധരെ ഉദ്ധരിച്ചുകൊണ്ട് റഷ്യന്‍ വിദേശകാര്യമന്ത്രാലയം അവകാശപ്പെട്ടത് 96-97 ശതമാനം ഫലപ്രാപ്തിയുണ്ടെന്നാണ്.

യൂറോപ്പില്‍ ഇപ്പോള്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊവിഡ് വകഭേദത്തിന് സ്പുട്‌നിക് ഫലപ്രദമാണെന്ന് റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ സിഇഒ ക്രില്‍ ദിമിത്രോവ് അവകാശപ്പെട്ടു. വാക്‌സിന്‍ വികസിപ്പിച്ചെടുത്ത കമ്പനിയുമായി സഹകരിച്ച റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് സഹകരിച്ചിരുന്നു.

Tags:    

Similar News