തമിഴ്‌നാട്ടില്‍ മാസ്‌ക്ക് ധരിക്കാന്‍ ആവശ്യപ്പെട്ടതിന് അഭിഭാഷക പൊലിസിനെ കൈയ്യേറ്റം ചെയ്തു
ചെന്നൈ: മാസ്‌ക് ധരിക്കാതെ സഞ്ചരിച്ചത് ചോദ്യം ചെയ്തതിന് അഭിഭാഷക പോലിസിനെ കൈയേറ്റം ചെയ്തു. ചെന്നൈ ചേട്ട്‌പേട്ട് സിഗ്‌നലില്‍ വച്ചാണ് സംഭവം. മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകയും മകളും സഞ്ചരിച്ച വാഹനം ലോക്ഡൗണ്‍ നിലവിലുള്ളതിനാല്‍ പൊലീസ് തടയുകയായിരുന്നു. ഞായറാഴ്ചയായത് കൊണ്ട് മറീനയില്‍ മീന്‍ വാങ്ങാന്‍ പോകുന്നുവെന്നായിരുന്നു മറുപടി. ഇവര്‍ മാസ്‌ക്ക് ധരിച്ചിരുന്നില്ല. ഇത് ചോദ്യം ചെയ്തപ്പോഴാണ് കൈയേറ്റമുണ്ടായതെന്ന് പോലിസ് പറഞ്ഞു. സംഭവത്തില്‍ കര്‍ശന നടപടിയെടുക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കി.
കോയമ്പത്തൂരില്‍ മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്തതിന് ഡിഎംകെ പ്രവര്‍ത്തകന്‍ പോലിസിനെ കൈയേറ്റം ചെയ്ത സംഭവത്തിലും കര്‍ശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.